സൈബര്‍ സുരക്ഷ വന്‍ ഭീഷണിയാവുന്നു

സൈബര്‍ സുരക്ഷ വന്‍ ഭീഷണിയാവുന്നു

ഡിജിറ്റല്‍വല്‍കൃതമായ ഈ കാലഘട്ടത്തില്‍ ലോകമെമ്പാടുമുള്ള വ്യവസായങ്ങള്‍ക്കും വ്യക്തികള്‍ക്കും സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍ ഒരു വലിയ ഭീഷണിയായി മാറിയിരിക്കുന്നു. നമ്മുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ മുതല്‍ ആധുനിക കാറുകളും, സ്മാര്‍ട്ട് ടി വി യും, സ്മാര്‍ട്ട് ഹോം സിസ്റ്റവും എല്ലാം ഇന്ന് സൈബര്‍ കുറ്റവാളികള്‍ക്ക്‌വെറും കളിപ്പാട്ടങ്ങള്‍ ആയി മാറുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനിടയില്‍ എല്ലാ വ്യവസായ മേഖലകളിലുംഅനേകം കമ്പനികള്‍ ചെറുതും വലുതുമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. വിവരങ്ങള്‍ മോഷ്ടിക്കുക, ഫണ്ട് തട്ടിയെടുക്കല്‍, ഇമെയില്‍ ആക്രമണം, വൈറസ് അറ്റാക്ക് തുടങ്ങിയ അനേകം ആക്രമണങ്ങള്‍ക്ക് ദൈനംദിനം നിരവധി ആളുകള്‍ ഇരയാകുന്നു.
മാല്‍വേറുകള്‍ നാം ഡൗണ്‍ലോഡ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളുടെ കൂടെയോ, ഇമെയില്‍ വഴിയോ, ഫയലുകള്‍ വഴിയോ നമ്മുടെ ബിസിനസ് നെറ്റ്‌വര്‍ക്കിലോ പെഴ്‌സണല്‍ കംപ്യൂട്ടറിലോ കയറിക്കൂടുന്ന വില്ലന്മാരാണ് മാല്‍വേറുകള്‍. നമ്മുടെ സോഫ്റ്റ്‌വെയറുകളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചു വിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയാണ് മാല്‍വേറുകള്‍ ചെയ്യുന്നത്.
മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ വഴിയാണ് പ്രധാനമായും ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകള്‍, സ്വകാര്യ വിവരങ്ങള്‍, പാസ്‌വേര്‍ഡുകള്‍ എന്നിവ മോഷ്ടിച്ചെടുക്കുവാന്‍ നിഷ്പ്രയാസം കഴിയുന്നു. ചില ഫോണുകളുടെ നിര്‍മാണ പ്രക്രിയയില്‍ തന്നെ ഇത്തരം മാല്‍വേറുകള്‍ കയറിക്കൂടുന്നു എന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.
ഇമെയ്കളിലൂടെയും ഫോണ്‍കോളിലൂടെയും നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ഇവിടെ സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. നമ്മുടെ ബാങ്കില്‍ നിന്ന് അല്ലെങ്കില്‍ ദൈനംദിനം നാം ബന്ധപ്പെടുന്ന ഒരു സ്ഥാപനത്തില്‍ നിന്ന് എന്ന പോലെ ഇമെയ്‌ലുകളും ഫോണ്‍ സന്ദേശങ്ങളും കോളുകളും അയച്ചു നമ്മുടെ ബാങ്ക് വിവരങ്ങളും വിലയേറിയ രഹസ്യങ്ങളും ചോര്‍ത്തി വന്‍ സാമ്പത്തിക തട്ടിപ്പു നടത്തുന്നവരാണ് ഈ വിദ്യ പ്രയോഗിക്കുന്നത്.
നമ്മുടെ കംപ്യൂട്ടറിലോ നെറ്റ്‌വര്‍ക്കിലോ കയറിക്കൂടി ഫയലുകള്‍ രൂപമാറ്റംവരുത്തി അത് തിരിച്ചു പഴയ സ്ഥിതിയില്‍ ആക്കുവാന്‍ പണം ചോദിക്കുന്ന ഒരു ഹാക്കിംഗ്് രൂപമാണ് ക്രിപ്‌റ്റോലോക്കിഗ്. കേരളത്തില്‍ തന്നെയുള്ള പല പ്രമുഖ ബിസിനസ് സ്ഥാപനങ്ങളും ഈ ഭീഷണി അടുത്ത കാലത്തായി നേരിട്ടിട്ടുണ്ട്. ബിസിനസ് വരെ പൂട്ടിപ്പോകേണ്ട ഒരു അവസ്ഥ സംജാതമാക്കുന്ന സൈബര്‍ അറ്റാക്ക് ആണ് ക്രിപ്‌റ്റോലോക്കിംഗ്.
കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി ബിസിനസ് പ്രതിയോഗിക്കു വില്‍ക്കുക, അല്ലെങ്കില്‍ ഉപഭോക്താവിനെ ഇരയാക്കുവാന്‍ അത് ഉപയോഗിക്കുക എന്നിവയാണ് റീറ്റെയ്ല്‍ ഡാറ്റ ഹാക്കിംഗ് ചെയ്യുന്ന കുറ്റവാളികളുടെ ലക്ഷ്യം.
പല ആധുനിക ആന്റി വെറസ് സോഫ്റ്റ്‌വെയറുകള്‍ക്കും പുതുതായി വരുന്ന മാല്‍വേറുകളെ പ്രതിരോധിക്കുവാനുള്ള കരുത്തില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close