സി രാധാകൃഷ്ണന് മാക്ട യുടെ വിശിഷ്ടാംഗത്വം

സി രാധാകൃഷ്ണന് മാക്ട യുടെ വിശിഷ്ടാംഗത്വം

പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണണനെ മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ മാക്ട വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. എറണാകുളത്ത് വ്യാഴാഴ്ച നടന്ന സമര്‍പ്പണ ചടങ്ങില്‍ സംവിധായകന്‍ ലാല്‍ ജോസ് സി രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയര്‍മാന്‍ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമര്‍പ്പിച്ച് ആദരിക്കുകയും ചെയ്തു.

മറവിയാണ് മനുഷ്യരുടെ ഏറ്റവും വലിയ ആയുധം എന്നിരിക്കെ, മാക്ട തന്നെയും തന്റെ തന്റെ സിനിമകളെയും ഓര്‍ത്തതില്‍ ഏറെ സന്തോഷവുമുണ്ടെന്ന് സി രാധാകൃഷ്ണന്‍ വിശിഷ്ടാംഗത്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

സംവിധായകന്‍ പദ്മകുമാര്‍, ശ്രീകുമാര്‍ അരൂക്കുറ്റി, ഉത്പല്‍ വി നായനാര്‍, സോണി സായി, എ . എസ് ദിനേശ്, ജിസ്സന്‍ പോള്‍, അരുണ്‍ ചൂളക്കല്‍ തുടങ്ങിയ മാക്ട ഭാരവാഹികള്‍ക്കൊപ്പം സി വി ഹരീന്ദ്രന്‍, അഡ്വ. സതീഷ്, ചലച്ചിത്ര നിര്‍മ്മാതാവ് കൃഷ്ണകുമാര്‍ തുടങ്ങിയ നിരവധി കലാ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close