ഫുട്‌ബോള്‍ ചലച്ചിത്ര മേള ‘സിനി കിക്ക്’ സംഘടിപ്പിച്ചു

ഫുട്‌ബോള്‍ ചലച്ചിത്ര മേള ‘സിനി കിക്ക്’ സംഘടിപ്പിച്ചു

കോഴിക്കോട്: സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ ചലച്ചിത്ര മേള ‘സിനി കിക്ക്’ (Cine Kick) സംഘടിപ്പിച്ചു.

ഫുട്‌ബോളും ജീവിതവും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി മാറി.

ഇറാനിയന്‍ ചലച്ചിത്രം ‘ഓഫ് സൈഡ്’, ടിബറ്റന്‍ ചിത്രം ‘ദി കപ്പ്’, ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിത കഥ പറയുന്ന ‘പെലെ’ തുടങ്ങിയ ചിത്രങ്ങള്‍ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.

പ്രശസ്ത സിനിമ നിരൂപകന്‍ ടി. സുരേഷ് ബാബു മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മോഹന്‍ ബഗാന്‍ മുന്‍ താരവും ഫുട്‌ബോള്‍ പരിശീലകനുമായ വാഹിദ് സാലി മുഖ്യാതിഥി ആയിരുന്നു. സ്‌കൂള്‍ മാനേജര്‍ കൃഷ്ണവര്‍മരാജ ഡോ. നിഷാന്ത്, ഹരീന്ദ്രനാഥ് ബേബി സുനിത, കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖലാ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ നവീന വിജയന്‍ എന്നവര്‍ സംസാരിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close