മലയാള സിനിമാ ചരിത്രത്തിലാദ്യമായി കോര്‍ട്ട് റിസീവര്‍ഷിപ്പിലൊരു സിനിമ

മലയാള സിനിമാ ചരിത്രത്തിലാദ്യമായി കോര്‍ട്ട് റിസീവര്‍ഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു.
റോഷന്‍ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘ചേര’.

ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മാതാവ് എം സി അരുണും എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ കോ പ്രൊഡൂസര്‍ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള കേസ്സിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേര്‍ന്നത്. ‘ചേര’ സിനിമയുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്.

‘ചേര’ സംവിധാനം ചെയ്തിരിക്കുന്നത് ലിജിന്‍ ജോസ് ആണ്.
അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ പിആര്‍ഒ അജയ് തുണ്ടത്തിലാണ്.

അഡ്വക്കേറ്റ് രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം അഡീഷണല്‍ കോമേഴ്‌സ്യല്‍ കോര്‍ട്ട് ജഡ്ജ് രശ്മി ബി ചിറ്റൂര്‍ ചേര സിനിമയുടെ റിസീവര്‍ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്. ഈ കേസ്സില്‍ വാദി എന്‍ എന്‍ ജി ഫിലിംസ് (NNG Films) നിരൂപ് ഗുപ്ത (Niroup Gupta) യ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. റെയിന്‍ കെ രവിയും അഡ്വ. ജീമോന്‍ പി എബ്രഹാമും ആയിരുന്നു.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close