
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ പി.കെ. റോസി ഫിലിം സൊസൈറ്റി ചെലവൂര്‍ വേണു അനുസ്മരണം നടത്തി.
കോഴിക്കോട് മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് നവീന വിജയന്‍ അധ്യക്ഷത വഹിച്ചു.
ഡോ.എം.ജി. മല്ലിക അനുസ്മരണ പ്രഭാഷണം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഇ. അനിതകുമാരി, സാറ ജാഫര്‍, സൊസൈറ്റി സെക്രട്ടറി എച്ച്. ക ബനി, സരിജ സുനില്‍, ഇ.പ. സോണിയ, എല്‍സി സുകുമാരന്‍, കെ. രജിത, എം. സബിത ശേഖര്‍, ആര്‍. നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെലവൂര്‍ വേണുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വേണു: ജീവിതം കാലം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.