‘ഭൂമിയില്‍ നാശം വിതക്കാന്‍ നേരത്ത് ആകാശം ഇങ്ങനെയുള്ള സൂചനകള്‍ കാണിക്കുന്നത്’ ഭൗമ ട്രയിലര്‍ എത്തി…

‘ഭൂമിയില്‍ നാശം വിതക്കാന്‍ നേരത്ത് ആകാശം ഇങ്ങനെയുള്ള സൂചനകള്‍ കാണിക്കുന്നത്’ ഭൗമ ട്രയിലര്‍ എത്തി…

റെജിന്‍ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിന്റെ ട്രയിലര്‍ റിലീസായി.

ഒരു ബംഗ്ലാവിനെ ചുറ്റിപ്പറ്റി വലിയ ദുരൂഹതകള്‍ നല്‍കുന്ന രംഗങ്ങളാണ് ഈ ട്രയിലറില്‍ കാണുന്നതും കേള്‍ക്കുന്നതും.

മിസ്റ്ററി തില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകളും പ്രേക്ഷകര്‍ക്കിടയിലും ചലച്ചിത്ര വൃത്തങ്ങളിലും, ഏറെ കൗതുകവും, ചര്‍ച്ചാ വിഷയവുമായിരിക്കുകയാണ്.

മഞ്ഞു തിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലവും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ ചിത്രത്തെ ഏറെ ആകര്‍ഷക മാക്കുമെന്നതില്‍ സംശയമില്ല.
ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് നവംബര്‍ പന്ത്രണ്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

നവ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കുവാന്‍ ഈ ട്രയിലറിനു കഴിഞ്ഞിട്ടുണ്ട്.

സാഗര്‍ സൂര്യ, ദിലീഷ് പോത്തന്‍, വിനീത്, വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്‍, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന്‍ ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ്ണ ജോണ്‍സ്, നസ്‌ലിന്‍ ജമീല, നൗഷാദ്, എന്‍ പി നിസ്സ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

കഥ- ഡോണി കടമ്മനിട്ട, സംഗീതം- ക്രിസ്‌റ്റോ സേവ്യര്‍, ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്- സൂരജ് ഇ. എസ്., പ്രൊഡക്ഷന്‍ ഡിസൈന്‍- അപ്പുണ്ണി സാജന്‍, കലാസംവിധാനം- സിബിന്‍ വര്‍ഗീസ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, കോസ്റ്റിയൂം ഡിസൈന്‍- ഗോപിക ഉണ്ണികൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ആംബ്രു സൈമണ്‍, സ്റ്റില്‍സ്- ജിതിന്‍ എസ് ബാബു, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്, ഫൈനല്‍ മിക്‌സ്- രാജാകൃഷ്ണന്‍ എം ആര്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍- മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റെര്‍ടൈന്‍മെന്റ്‌സ്, ആക്ഷന്‍- കലൈ കിംഗ്സ്റ്റണ്‍,
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ഡാനിഷ് കെഎ, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ ടോണി തോമസ്, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്.

കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close