‘ഭൗമ’ ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കും

‘ഭൗമ’ ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കും

ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിച്ച് റെജിന്‍ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ‘ഭൗമ’ ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

സിനിമയില്‍ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു പോരുന്ന ഭാവനാ സ്റ്റുഡിയോസിന്റെ വിതരണ സ്ഥാപനമാണ് ഭാവനാ റിലീസ്.
ഫഹദ് ഫാസില്‍, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കുന്ന സ്ഥാപനമാണ് ഭാവനാ സ്റ്റുഡിയോസ്.

കുമ്പളങ്ങി നൈറ്റ്‌സില്‍ തുടങ്ങി ബെത് ലഹേം വരെ എത്തി നില്‍ക്കുന്ന വിജയ ചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസ്സിന്റേത്.

ഇരുളില്‍ മലനിരയിലെ നടപ്പാതയില്‍ ടോര്‍ച്ചു തെളിയിച്ചുനില്‍ക്കുന്ന ദിലീഷ് പോത്തന്റെ ലുക്കോടെ എത്തിയ പോസ്റ്ററിലൂടെയാണ് ‘ഭൗമ’യുടെ റിലീസ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.

മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളില്‍ ഇതിനകം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഈ ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു.

ദിലീഷ് പോത്തന്‍, വിനീത്, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്‍, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന്‍ ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ്ണ ജോണ്‍സ്, നസ്‌ലിന്‍ ജമീല, നൗഷാദ്, എന്‍ പി നിസ്സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ- ഡോണി കടമ്മനിട്ട, സംഗീതം- ക്രിസ്‌റ്റോ സേവ്യര്‍, ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്- സൂരജ് ഇ. എസ്., പ്രൊഡക്ഷന്‍ ഡിസൈന്‍- അപ്പുണ്ണി സാജന്‍, കലാസംവിധാനം- സിബിന്‍ വര്‍ഗീസ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, കോസ്റ്റിയൂം ഡിസൈന്‍- ഗോപിക ഉണ്ണികൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അംബ്രു സൈമണ്‍, സ്റ്റില്‍സ്- ജിതിന്‍ എസ് ബാബു, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്, ഫൈനല്‍ മിക്‌സ്- രാജാകൃഷ്ണന്‍ എം ആര്‍., കളറിസ്റ്റ്- ലിജു പ്രഭാകര്‍, പബ്‌ളിസിറ്റി ഡിസൈന്‍- മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റെര്‍ടൈന്‍മെന്റ്‌സ്, ആക്ഷന്‍- കലൈ കിംഗ്സ്റ്റണ്‍,
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ഡാനിഷ് കെ എ, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ ടോണി തോമസ്, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്.

കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close