
ഇന്ത്യയിലെ ഏറ്റവും വലിയ സ്വദേശീയ OTT പ്ലാറ്റ്‌ഫോമായ ZEE5, ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും വലിയ മള്‍ട്ടിലിംഗ്വല്‍ കണ്ടന്റ് സ്ലേറ്റ് പ്രഖ്യാപിച്ചു.ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, കന്നഡ, ബംഗ്ലാ എന്നീ 7 ഭാഷകളിലായി നൂറിലധികം സിനിമകളും വെബ് സീരീസുകളുമാണ് സീ 5 പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമകള്‍ക്ക് പുറമെ ലൈവ് സ്‌പോര്‍ട്‌സ്, ആനിമേഷന്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, എഐ (AI) സാങ്കേതികവിദ്യയിലുള്ള കഥകള്‍ എന്നിവയും ഇതിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളായ ജിയോ സ്റ്റുഡിയോസ്, മഡോക്ക് ഫിലിംസ്, അന്നപൂര്‍ണ സ്റ്റുഡിയോസ് എന്നിവരുമായി സഹകരിച്ചാണ് സീ 5 ഈ വമ്പന്‍ പ്രോജക്റ്റുകള്‍ ഒരുക്കുന്നത്.
മലയാളി പ്രേക്ഷകര്‍ക്കായി മികച്ച ചിത്രങ്ങളും ഷോകളുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ‘ബാലന്‍ ദി ബോയ്’ ഈ സീസണില്‍ തിയേറ്ററുകളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ജൂലൈ 31ന് സീ 5 ലൂടെ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നു. ‘എ ക്വീന്‍’, ‘മലബാര്‍ കപ്പ്’ എന്നിവയാണ് പുതിയ ഒറിജിനല്‍ മലയാളം സീരീസ് റിലീസുകള്‍.കേരളത്തിലെ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന അണ്ടര്‍ഗ്രൗണ്ട് ഹിപ്‌ഹോപ്പ് സംസ്‌കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനല്‍ റിയാലിറ്റി സീരീസ് ‘ഇന്‍ഡി കേരള അണ്ടര്‍ഗ്രൗണ്ട്’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മറ്റ് ഭാഷകളിലെ സൂപ്പര്‍ഹിറ്റുകള്‍ ചിത്രങ്ങളും സീരിസുകളും.
ഹിന്ദി: വരുണ്‍ ധവാന്റെ ‘ഹേ ജവാനി തോ ഇഷ്‌ക് ഹോനാ ഹേ’, ബോബി ഡിയോളിന്റെ ‘ബന്ദര്‍’, കങ്കണ റണാവത്തിന്റെ ‘ഭാരത് ഭാഗ്യ വിധാത’ എന്നീ സിനിമകള്‍. കൂടാതെ ആര്‍. മാധവന്‍ അവതരിപ്പിക്കുന്ന ‘ജീനാ ഇസി കാ നാം ഹേ 2.0’, മുന്‍ താരം വിനോദ് കാംബ്ലിയുടെ ജീവിതകഥ പറയുന്ന ‘കാംബ്ലി’ എന്നീ സീരീസുകള്‍.
തമിഴ്: നയന്‍താരയും കവിനും ഒന്നിക്കുന്ന ‘ഹായ്!’, സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയായ ‘ഡെമോണ്ടെ കോളനി 3’, കൂടാതെ ‘കൂസ് മുനിസാമി വീരപ്പന്‍’ സീരീസിന്റെ പുതിയ ഭാഗം.
തെലുങ്ക്: നിവേദ തോമസ് നായികയാകുന്ന ‘ശ്രീമതി’ എന്ന സീരീസും ‘വെങ്കി അനില്‍ 5’, ‘NBK111’ എന്നീ വലിയ സിനിമകളും.
കന്നഡ & മറാത്തി: രാജ് ബി. ഷെട്ടിയുടെ ‘കരവാളി’ (കന്നഡ), സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ‘തുമ്പാട്ചി മഞ്ജുള’, ‘ഭൂതം ഭയം’ (മറാത്തി).
ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഫിഫ (എകഎഅണ്ണ), ബുന്ദ്‌സ്‌ലിഗ മത്സരങ്ങളും, ഒപ്പം ഐഎല്‍ടി ടി20 ക്രിക്കറ്റും തമിഴ്‌നാട് കബഡിയും സീ 5 ലൈവായി സംപ്രേഷണം ചെയ്യും. കുട്ടികള്‍ക്കായി ‘ബന്ദ്ബുദ്ധ് ആന്‍ഡ് ബുദ്ബക് 2.0’, ‘ടെയില്‍സ് ഓഫ് കൃഷ്ണ’ തുടങ്ങിയ ആനിമേഷന്‍ പരമ്പരകളും ഇതിലുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച ദൃശ്യവിരുന്ന് സമ്മാനിക്കാനാണ് സീ 5 ലക്ഷ്യമിടുന്നത്. എല്ലാ ഭാഷകളിലെയും സിനിമകള്‍ ഒരൊറ്റ കുടക്കീഴില്‍ ആസ്വദിക്കാന്‍ ഇനി സീ 5 സബ്‌സ്‌ക്രിപ്ഷന്‍ മാത്രം മതിയാകും.
Online PR – CinemaNewsAgency.Com