ഗായത്രി
കൊച്ചി: ബ്ലളൂസ്റ്റാറിന്റെ പുതിയ ഇലക്ട്രിക് വാട്ടര്‍ പ്യൂരിഫയറുകള്‍ കേരള വിപണിയിലെത്തി. വൈവിദ്ധ്യമേറിയതും ആകര്‍ഷകവുമായ 21 മോഡലുകളാണ് ആര്‍.ഒ., യു.വി., ആര്‍.ഒ+യു.വി., ആര്‍.ഒ+യു.വി+യു.എഫ് വിഭാഗങ്ങളിലായി കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യ ആര്‍.ഒ+യു.വി വാട്ടര്‍ പ്യൂരിഫയറായ പ്രിസ്മ, സ്‌റ്റെല്ല, മജെസ്‌റ്റോ, എഡ്ജ്, ഇംപീരിയ, പ്രിസ്റ്റീന എന്നീ പേരുകളിലാണ് ഇവ ലഭ്യമാക്കുന്നത്. 7,900 രൂപ മുതല്‍ 44,900 രൂപവരെയാണ് വില.
ഓണത്തോടനുബന്ധിച്ച് മികച്ച ഡിസ്‌കൗണ്ടോടെയാണ് ഇവ ലഭ്യമാക്കുന്നത്. മാത്രമല്ല തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലൂസ്റ്റാര്‍ എ.സി വാങ്ങുമ്പോള്‍ ഈ വാട്ടര്‍ പ്യൂരിഫയറുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. കഴിഞ്ഞ 75 വര്‍ഷക്കാലമായി എ.സി രംഗത്തെ ശക്തമായ സാന്നിദ്ധ്യമായ ബല്‍സ്റ്റാര്‍, ആദ്യമായാണ് വാട്ടര്‍ പ്യൂരിഫയര്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.