വിഷ്ണു പ്രതാപ്-
തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലര്‍ പുറത്തെത്തി. രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രം രംഗീല സിനിമയെ ഓര്‍മ്മിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.
പാര്‍ത് സുരിയും നൈനാ ഗാംഗുലിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അമിതമായ ഗ്ലാമര്‍ രംഗങ്ങള്‍ നിറഞ്ഞതാണ് ട്രെയിലര്‍. ചേരിയിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീട് അതില്‍ ഒരാള്‍ വലിയ നിലയില്‍ എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ട്രെയിലറിന് നേരെ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്. ആര്‍ജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നും ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.