ഫിദ
കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും റോഡുകളും ദേശീയപാതകളും നിര്‍മിക്കുന്നതിനുമായി 10 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപപദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്ന സാമ്പത്തികമേഖലക്ക് ഉത്തേജനം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം. ആദ്യപാദത്തില്‍ വളര്‍ച്ചനിരക്കിലുണ്ടായ മുരടിപ്പ് മറികടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് സൂചന.
പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടിയും റോഡുകള്‍ക്കായി ഏഴുലക്ഷം കോടിയുമാണ് പ്രഖ്യാപിച്ചത്.
ബാങ്കുകള്‍ക്കുള്ള പണത്തില്‍ 1.35 ലക്ഷം കോടി രൂപ റീ കാപ്പിറ്റലൈസേഷന്‍ ബോണ്ട് വഴിയാണ് സമാഹരിക്കുന്നത്. 76,000 കോടി രൂപ ബജറ്റ് വിഹിതമായിരിക്കും. ബാങ്കിങ് രംഗത്ത് പരിഷ്‌കരണപദ്ധതികള്‍ രണ്ടുമാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ റോഡുകള്‍ക്കായി 9.5 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 83,677 കിലോമീറ്റര്‍ റോഡുകളും ദേശീയപാതകളും പാലങ്ങളുമാണ് ഘട്ടംഘട്ടമായി നിര്‍മിക്കുക. ആദ്യഘട്ടം 2022ഓടെ പൂര്‍ത്തിയാക്കും. 24,800 കിലോമീറ്റര്‍ റോഡുകള്‍ ഭാരത്മാല പദ്ധതിയുടെ ഭാഗമായാണ് നിര്‍മിക്കുന്നത്. 5.35 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ റോഡുകള്‍ക്കായി 9.5 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 83,677 കിലോമീറ്റര്‍ റോഡുകളും ദേശീയപാതകളും പാലങ്ങളുമാണ് ഘട്ടംഘട്ടമായി നിര്‍മിക്കുക. ആദ്യഘട്ടം 2022ഓടെ പൂര്‍ത്തിയാക്കും. 24,800 കിലോമീറ്റര്‍ റോഡുകള്‍ ഭാരത്!മാല പദ്ധതിയുടെ ഭാഗമായാണ് നിര്‍മിക്കുന്നത്. 5.35 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ്.
സാമ്പത്തിക ഇടനാഴികളില്‍ക്കൂടിയും അതിര്‍ത്തി, തീരദേശ മേഖലകളില്‍ക്കൂടിയും ദേശീയപാതകള്‍ നിര്‍മിക്കുമെന്ന് രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.