ദിലീപിന്റെ ‘ബാന്ദ്ര’ നവംബര്‍ 13 മുതല്‍ മലയാളം ZEE5ഇല്‍ സ്ട്രീമിംഗ് ആരംഭിക്കും

ദിലീപിന്റെ ‘ബാന്ദ്ര’ നവംബര്‍ 13 മുതല്‍ മലയാളം ZEE5ഇല്‍ സ്ട്രീമിംഗ് ആരംഭിക്കും

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ റിലീസിനൊരുങ്ങുന്നു.
നവംബര്‍ 13 മുതല്‍ മലയാളം ZEE5ല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ഉദയകൃഷണ തിരക്കഥയെഴുതിയ ചിത്രത്തില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്‌സാണ്ടര്‍ ഡൊമിനിക്ക് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്ന ഭാട്ടിയ ആണ് നായികയായി എത്തുന്നത്.

മുംബൈ അധോലോകത്തിന്റെയും സിനിമാ ലോകത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബാന്ദ്ര’, 1993 ല്‍ മുംബൈയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ച പഴയകാല നടി ദിവ്യ ഭാരതിയുടെ ജീവിതത്തില്‍ നിന്നാണ് ബാന്ദ്ര പ്രചോദനം ഉള്‍ക്കൊണ്ടത്. ബോളിവുഡ് താരമായി താര ജാനകിയുടെ ഉയര്‍ച്ചയും മരണവുമാണ് ബാന്ദ്രയുടെ കാതല്‍.

ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമത മോഹന്‍ദാസ്, കലാഭന്‍ ഷാജോണ്‍, ശരത്കുമാര്‍, ലെന്‍, ഗണേഷ് കുമാര്‍, സിദ്ധിഖ് തുടങ്ങിയ നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹകന്‍. സാം സി എസ്സാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിവേക് ഹര്‍ഷനായിരുന്നു എഡിറ്റിങ്.

വിവിധ ഭാഷകളിലും വ്യത്യസ്ത വിഭാഗങ്ങളിലുമുള്ള മികച്ച കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനാണ് ZEE5 എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ‘ബാന്ദ്ര’ മലയാളം ZEE5-ലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close