അജയ് തുണ്ടത്തില്‍-
തിരു: മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ജോണ്‍ എബ്രഹാമും ഒഡേസ മൂവീസും പരീക്ഷിച്ച് വിജയിപ്പിച്ച സൗഹൃദ കൂട്ടായ്മയിലൊരു സിനിമ എന്ന ആശയം വീണ്ടും വരുന്നു. ചന്ദ്രശ്രീ ക്രിയേഷന്‍സും ഒരു കൂട്ടം കലാകാരന്മാരും ചേര്‍ന്ന് സൗഹൃദകൂട്ടായ്മയിലൊരുക്കുന്ന ചിത്രമാണ് ‘ബാലരാമപുരം’. സിനിമയുടെ നിര്‍മ്മാണാവശ്യത്തിനുള്ള മുഴുവന്‍ തുകയും സുഹൃത്തുക്കളുടെ സംഭാവനയിലൂടെയാണ് സ്വരൂപിക്കുന്നത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തില്‍ ഇടംപിടിച്ച എം.ആര്‍. ഗോപകുമാര്‍ ആണ് നായകനാകുന്നത്. നിരവധി ഹ്രസ്വചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അജി ചന്ദ്രശേഖര്‍ ആണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്, കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, അദ്ദേഹത്തിന്റെ ചേംബറില്‍ വെച്ച് നിര്‍വ്വഹിച്ചു.
ബാനര്‍ – ചന്ദ്രശ്രീ ക്രിയേഷന്‍സ്, രചന, സംവിധാനം – അജി ചന്ദ്രശേഖര്‍, ഛായാഗ്രഹണം – ഗോകുല്‍കൃഷ്ണന്‍, ഗാനരചന – പൂവ്വച്ചല്‍ ഖാദര്‍, എം.കെ. ശ്രീകുമാര്‍, നന്ദകുമാര്‍ വള്ളിക്കാവ്, രാജശേഖരന്‍ തുടലി, സംഗീതം – ജി.കെ. ഹരീഷ് മണി, കല – ജെ.ബി. ജസ്റ്റിന്‍, ചമയം – ആതിര, പ്രൊ: കണ്‍ട്രോളര്‍ – ലെനിന്‍ അനിരുദ്ധന്‍, സഹസംവിധാനം – ബിനു സ്റ്റീഫന്‍, ടൈറ്റില്‍ ഫോണ്ട്, ഡിസൈന്‍ – ജോമോന്‍, പി ആര്‍ ഓ – അജയ്തുണ്ടത്തില്‍.
എം.ആര്‍. ഗോപകുമാറിനു പുറമെ കൊച്ചുപ്രേമന്‍, എം.ജി. സുനില്‍, പ്രശാന്ത് പത്തനംതിട്ട, മധുസൂദനന്‍ മാവേലിക്കര, ജോര്‍ജ് ഉമ്മന്‍, ശശിവടയ്ക്കാട്, എ.കെ. നൗഷാദ്, തൃദീപ് കടയ്ക്കല്‍, ടി. അനി, പ്രദീപ് വാസുദേവ്, ബിബിന്‍ലാല്‍, ഷാജഹാന്‍ തറവാട്ടില്‍, ഗോപീകൃഷ്ണന്‍, പ്രദീപ്‌രാജ്, മുജീബ് സീബ്രാ, റസാഖ് പാരഡൈസ്, ശ്രീവിദ്യാനായര്‍, ജിജാസുരേന്ദ്രന്‍, നവ്യാവിനോദ്, മായാസുകു എന്നിവരും ഓഡിഷനിലൂടെ കണ്ടെത്തുന്ന പുതുമുഖങ്ങളുമാണ് മറ്റഭിനേതാക്കള്‍.
തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ് ലൊക്കേഷന്‍.