ചിദംബരം ഒരുക്കിയ ‘ബാലന്‍: ദി ബോയ്’ ജൂലൈ 31 മുതല്‍ സീ5ല്‍

ചിദംബരം ഒരുക്കിയ ‘ബാലന്‍: ദി ബോയ്’ ജൂലൈ 31 മുതല്‍ സീ5ല്‍

തിയേറ്ററുകളില്‍ പ്രേക്ഷകനിരൂപക പ്രശംസ നേടിയ സംവിധായകന്‍ ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കല്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ‘ബാലന്‍: ദി ബോയ്’ ഇനി ഒടിടിയില്‍ കാണാം. ചിത്രം ജൂലൈ 31 മുതല്‍ സീ5ല്‍ സ്ട്രീമിംഗ് ആരംഭിക്കും.

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഇതോടെ ഭാഷയുടെ അതിരുകള്‍ കടന്ന് കൂടുതല്‍ പ്രേക്ഷകരിലേക്ക് ‘ബാലന്‍’ എത്തുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ ‘ബാലന്‍: ദി ബോയ്’ തിയേറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്.

കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണന്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ഫര്‍സാന പാലത്തിങ്കല്‍, ആനന്ദ് ഏകര്‍ഷി, എന്നിവരുള്‍പ്പെടുന്ന വന്‍ താരനിര ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

മുന്‍ ചിത്രങ്ങളിലെപ്പോലെ വാണിജ്യ ചേരുവകള്‍ക്ക് അത്ര മുന്‍ഗണന നല്‍കാതെ, താന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയത്തിന്റെ ഗൗരവത്തോടും വൈകാരികതയോടും പൂര്‍ണ്ണമായി നീതി പുലര്‍ത്തുന്ന ഒരു സിനിമാറ്റിക് ശൈലിയാണ് ചിദംബരം ഇതില്‍ സ്വീകരിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഷൈജു ഖാലിദ്, സംഗീതം- സുഷിന്‍ ശ്യാം, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍.

മലയാളത്തിന്റെ അതിരുകള്‍ ഭേദിച്ച് കൊണ്ട് നിരൂപകരും സിനിമാ പ്രേമികളും ആരാധകരും ഒരേപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം, മലയാള സിനിമയിലെ ക്ലാസ്സിക്കുകളില്‍ ഒന്നായി ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു.ശക്തമായ കഥയും ത്രില്ലിംഗ് മുഹൂര്‍ത്തങ്ങളും വൈകാരികതയും ഒരുമിക്കുന്ന ഈ ചിത്രം ഒടിടിയിലും മികച്ച സ്വീകരണം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

തിയേറ്ററുകളില്‍ ചിത്രം കാണാന്‍ സാധിക്കാതിരുന്നവര്‍ക്കും വീണ്ടും ഈ അനുഭവം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജൂലൈ 31 മുതല്‍ സീ5ല്‍ ‘ബാലന്‍: ദി ബോയ്’ കാണാം.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close