100 മില്ല്യണ്‍ സ്ട്രീമിംഗ് മിനിറ്റ്‌സ്.. റെക്കോര്‍ഡ് ഹിറ്റ് അടിച്ചു ‘ബാലന്‍ ദി ബോയ്’ ZEE5ല്‍

100 മില്ല്യണ്‍ സ്ട്രീമിംഗ് മിനിറ്റ്‌സ്.. റെക്കോര്‍ഡ് ഹിറ്റ് അടിച്ചു ‘ബാലന്‍ ദി ബോയ്’ ZEE5ല്‍

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ ‘ബാലന്‍ ദി ബോയ്’ ഒ ടി ടിയിലും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. ഡിജിറ്റല്‍ പ്രീമിയറിന് ശേഷം വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 100 ദശലക്ഷം (10 കോടി) സ്ട്രീമിംഗ് മിനിറ്റുകള്‍ പിന്നിട്ടു.

കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ജൂലൈ 31ന് പ്രീമിയര്‍ ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ നേടിയ മികച്ച പ്രതികരണം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ആവര്‍ത്തിച്ചുകൊണ്ട്, ഈ വര്‍ഷത്തെ സി 5ലെ ഏറ്റവും പ്രിയപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്.

കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണന്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി, ഫര്‍സാന പാലത്തിങ്കല്‍, ആനന്ദ് ഏകര്‍ഷി, എന്നിവരുള്‍പ്പെടുന്ന വന്‍ താരനിര ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

രാജ്യത്തുടനീളമുള്ള പ്രേക്ഷകരില്‍ നിന്ന് ‘ബാലന്‍ ദി ബോയ്’ക്ക് ലഭിച്ച അതിഗംഭീരമായ സ്വീകരണം ഞങ്ങളെ അതിയായ സന്തോഷത്തിലാക്കുന്നു എന്ന് ZEE5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.

സി 5ലൂടെ ‘ബാലന്‍ ദി ബോയ്’ പ്രേക്ഷകര്‍ ഇത്രയധികം സ്‌നേഹത്തോടെ സ്വീകരിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ഈ ചിത്രത്തെ പിന്തുണയ്ക്കുകയും, കാണുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു എന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു.

ചുരുങ്ങിയ ദിവസങ്ങളില്‍ തന്നെ 100 മില്ല്യണ്‍ സ്ട്രീമിംഗ് മിനിറ്റ്‌സ് എന്ന നേട്ടം കൈവരിച്ചതോടെ ചിത്രത്തിന്റെ ഡിജിറ്റല്‍ വിജയവും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ‘ബാലന്‍ ദി ബോയ്’ ഇപ്പോള്‍ സി 5ല്‍ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ കാണാം.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close