‘ഓറ’ പൂജാ സ്വിച്ചോണ്‍ കര്‍മ്മം നടന്നു

‘ഓറ’ പൂജാ സ്വിച്ചോണ്‍ കര്‍മ്മം നടന്നു

ജഗദീഷ്, സുധീഷ്, ഇര്‍ഷാദ് അലി, നിര്‍മ്മല്‍ പാലാഴി, ആദിത്യാ ഭാസ്‌കര്‍, അബിന്‍ ബിനോ, ഷഹബാസ്, ഫായിസ്, അജാസ്, യാമി, കൃഷ്ണാമൃത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്യാമ്പസ് പശ്ചാത്തലത്തില്‍ നവാഗതനായ ഷംസീര്‍ എ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓറ’ എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ പൂജാ സ്വിച്ചോണ്‍ കര്‍മ്മം തവനൂര്‍ കേളപ്പജി കാര്‍ഷിക കോളേജില്‍ വെച്ച് നിര്‍വ്വഹിച്ചു.

നിര്‍മ്മാതാവ് ഷൈനുവിന്റെ പിതാവ് സോമന്‍, കേളപ്പജി കാര്‍ഷിക കോളേജ് ഡീന്‍ ജയന്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

തിരൂര്‍ ഡി.വൈ.എസ്.പി സിദ്ദിഖ് എ എം സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് ഷൈനു സോമന്‍ ആദ്യ ക്ലാപ്പടിച്ചു.
പത്മരാജ് രതീഷ്, അന്‍സില്‍ റഹ്മാന്‍, സജിന്‍ അലി, സെയ്ഫ് വെട്ടത്തൂര്‍, ഷൈനു സോമന്‍, അശ്വിന്‍ രാജ്, ഡി വൈ എസ് പി സിദ്ദിഖ് എ എം, മീര നായര്‍, അഞ്ജു മരിയ, ദീപ്തി, ഗോപിക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

സൂപ്പര്‍ ഫ്രീസ് ഗ്ലോബല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈനു സോമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.
ഷംസീര്‍ എ എസ് എഴുതിയ വരികള്‍ക്ക് അനു അംബി, ആദിത്യന്‍ അജിത് കുമാര്‍, അനന്തു ലാല്‍ എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- ഷമീര്‍ അല്‍ ദിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മന്‍സൂര്‍ വെട്ടത്തൂര്‍, കോസ്റ്റ്യൂംസ്- സുകേഷ് താനൂര്‍, ആര്‍ട്ട്- ത്യാഗു തവനൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ,
സ്റ്റില്‍സ്- അജേഷ് ആവണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ആര്‍ ആര്‍ & വിഎഫ്എക്‌സ്- അനു അംബി, ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- എം രമേഷ് കുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത്ത് ബാലന്‍, അസ്സിസ്റ്റന്റ് ഡയറക്ടര്‍- ദുല്‍ കിഫ്‌ലി, അഖില്‍ സാമ്രാട്ട്, ജാനകി നായര്‍, സുജിമ സി കെ, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം, പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close