വിജീഷ് മണിയുടെ ‘അട്ടപ്പാടി’ അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്…

വിജീഷ് മണിയുടെ ‘അട്ടപ്പാടി’ അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്…

അട്ടപ്പാടിയിലെ ഗോത്രഭാഷകളില്‍ സിനിമകള്‍ ചെയ്ത് ഓസ്‌കാര്‍ ചുരുക്കപട്ടികയിലും നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി ശ്രദ്ധേയനായ സംവിധായകന്‍ വിജീഷ് മണി അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ‘അട്ടപ്പാടി – ദി വാലി ഓഫ് ഡിവൈന്‍ ഹിലീങ്ങ്’ എന്ന ഡോക്യൂഫിക്ഷന്‍ സിനിമ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തു.

‘അട്ടപ്പാടി താഴ്‌വരയില്‍ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ഒരുക്കിട്ടുള്ളത്’ വിജീഷ് മണി പറഞ്ഞു.

‘അട്ടപ്പാടി – ദി വാലി ഓഫ് ഡിവൈന്‍ ഹിലിങ്ങ്’ എന്ന ഡോക്യുഫിക്ഷന്‍ സിനിമ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലെ അഹ്‌ളാദം അഗളി ITDP ഓഫീസില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.

ITDP അസിസ്‌ററന്റ് പ്രൊജക്ട് ഓഫീസര്‍ എം കന്തസ്വാമി, അഗളി പഞ്ചായത്ത് അദ്ധ്യക്ഷന്‍ ഷിബു സിറിയക് ഷോളയൂര്‍, പഞ്ചായത്ത് അംഗം ജി ഷാജു, സംവിധായകന്‍ വിജീഷ് മണി, അജിത്ത് ഷോളയൂര്‍, വഞ്ചിയമ്മ, വടുകിയമ്മ, കെ ശിവാനി എന്നിവര്‍ക്കൊപ്പം മറ്റു ഗോത്രകലാക്കാരും ചടങ്ങില്‍ പങ്കെടുത്തു.
സിനിമ ഈ മാസം 27 ന് ഗോവയില്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ ( IFFI ) യില്‍ പ്രദര്‍ശിപ്പിക്കും.

ഇത് മൂന്നാം തവണയാണ് വിജീഷ് മണിയുടെ ചിത്രം ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ ( IFFI ) ലേക്ക് സെലക്ട് ചെയ്യുന്നത്.
വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വിഷയങ്ങള്‍ മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനവിഷയമാക്കി തയ്യാറാക്കിയ ഗവേഷണ പ്രബന്ധം യു.ജി.സി കെയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമാണ്.

ഒമാനി കവിയും, നടനുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്മൂദി, വിജീഷ് മണി, തങ്കരാജ് കട്ടെക്കാട്, മധുസുദനന്‍, മുരുകന്‍, അയ്യപ്പന്‍, വടികിയമ്മ, നഞ്ചിയമ്മ, വഞ്ചിയമ്മ, ശിവാനി, കൃഷ്ണവേണി, ശെല്‍വി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ഛായാഗ്രഹണം- ശരത്, കുമാര്‍, മുരുകേഷ്, ജിമോന്‍ ജോര്‍ജ്, എഡിറ്റിങ്ങ്- ബി ലെനിന്‍, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, തിരക്കഥ- അജിത് ഷോളയൂര്‍, ഗാനരചന- സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്മൂദി, സംഗീതം- വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുന്‍ മലയാളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റോജി പി. കുര്യന്‍, ലൊക്കേഷന്‍ മാനേജര്‍- രാമദാസ് അട്ടപ്പാടി, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close