കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകള്‍ ആയിരം’ ഏപ്രില്‍ 17ന് ZEE5ല്‍

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകള്‍ ആയിരം’ ഏപ്രില്‍ 17ന് ZEE5ല്‍

 

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത ‘ആശകള്‍ ആയിരം’ ഏപ്രില്‍ 17ന് ZEE5-ല്‍ റിലീസായി.

ജയറാം – കാളിദാസ് ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഫാമിലി കോമഡി-ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജൂഡ് ആന്റണി ജോസഫും, അരവിന്ദ് രാജേന്ദ്രനും ചേര്‍ന്നാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവര്‍ക്കൊപ്പം ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികമായ തലങ്ങളാണ് ‘ആശകള്‍ ആയിരം’ പ്രമേയമാക്കുന്നത്.

കുടുംബപ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഈ അച്ഛന്‍മകന്‍ കൂട്ടുകെട്ട്, ‘ആശകള്‍ ആയിര’ത്തിലും ആ മാജിക് ആവര്‍ത്തിക്കുകയാണ്.കോമഡിയും,ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എല്ലാ പ്രായത്തിലുള്ള പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.

നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാംകാളിദാസ് കോമ്പോ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ജീവിതത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്ന ഒരു കഥയാണ് ‘ആശകള്‍ ആയിരം’. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹ ബന്ധം പലപ്പോഴും വൈകാരികവും എന്നാല്‍ പലതും തുറന്നു പറയാത്തതുമാണ്. ZEE5-ലൂടെ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ജയറാമും കാളിദാസും കൂട്ടിചേര്‍ത്തു.

ഏപ്രില്‍ 17 മുതല്‍ ‘ആശകള്‍ ആയിരം’ ZEE5 മലയാളത്തില്‍ സ്ട്രീമിംഗ് ആരംഭിക്കും.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close