‘അരൂപി’ ജൂലായ് 3ന് എത്തും

‘അരൂപി’ ജൂലായ് 3ന് എത്തും

പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മിച്ച് അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അരൂപി’ ജൂലായ് മൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വര്‍മ്മ,
അഭിലാഷ് വാര്യര്‍, കിരണ്‍ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണന്‍ സാഗര്‍, എ കെ വിജുബാല്‍, നെബു എബ്രഹാം, വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആന്‍ മരിയ, അഞ്ജന മോഹന്‍, രേഷ്മ, സംഗീത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി. കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.

എഡിറ്റിങ്ങ്- വി. ടി. വിനീത്, കലാസംവിധാനം- മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം- ഷാജി കൂനന്‍ കൂനമാവ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി മേനോന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close