
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ ജീവിതകഥയും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പറയുന്ന തമിഴ് ചിത്രം ‘അരികൊമ്പന്‍’ ആവേശം വിതറി ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിക്കഴിഞ്ഞു.

മലയാളത്തിലെ ഹിറ്റ് ചിത്രം ‘ട്രാഫിക്കിന്റെ’ തമിഴ് റീമേക്കില്‍ ആസിഫ് അലിയുടെ വേഷമവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ മിഥുന്‍ മഹേശ്വരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതും നായകനായി വേഷമിടുന്നതും. നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ സുപരിചിതനായ നടനാണ് മിഥുന്‍.
ദേവിക കൃഷ്ണന്‍ (സുമേഷ് & രമേഷ് ഫെയിം) ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നു.
നിരവധി ശ്രദ്ധേയ മലയാള ചിത്രങ്ങളുടെ ക്യാമറാമാന്‍ അനീഷ്‌ലാല്‍ ആര്‍.എസ് ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണിത്.
‘അരികൊമ്പന്‍’ ഡിസംബര്‍ 11ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തും.
പിആര്‍ഒ: അജയ് തുണ്ടത്തില്‍.
Online PR – CinemaNewsAgency.Com