
നവാഗതനായ രജീഷ് രാജന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികില്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.
ലൂസിഫര്‍, ഗുമസ്തന്‍, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിലും കഥയിലും വലിയ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
‘തികഞ്ഞ ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകന്‍ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞത്’

സ്‌നേഹം പറയാനോ, പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാ പുരോഗതി.
സ്‌നേഹം മാത്രം മനസ്സിലുളള ഭാര്യയുടെ ആ സ്‌നേഹം പോലും തിരിച്ചറിയുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല.
ചില പ്രത്യേക സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു.
ഈ ഒറ്റപ്പെട്ട ജീവിതത്തിനിടയിലാണ് ചില സത്യങ്ങള്‍ അദ്ദേഹത്തിനു തിരിച്ചറിയുവാന്‍ കഴിഞ്ഞത്.
ഈ തിരിച്ചറിവുകള്‍ അകന്നുപോയവരെ അരികിലേക്ക് എത്താന്‍ ആഗ്രഹമുദിക്കുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ ‘അരികില്‍’ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെ ജെയ്‌സ് ജോസ് ഭദ്രമാക്കുന്നു.
ഡാഡീസ് ഡ്രീം എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡക്ഷന്‍ സിജി ഗ്രൂപ്പാണ്.
ശ്രീജിത്ത് ഇടവനയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം- സിബി ജോസഫ്, എഡിറ്റിംഗ്- സുജീര്‍ ബാബു സുരേന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷാജു സെബാസ്റ്റ്യന്‍, കലാ സംവിധാനം- മോഹന്‍ദാസ്, കോസ്റ്റിയം ഡിസൈന്‍- ഷാജു സെബാസ്‌റ്യന്‍, മേക്കപ്പ്- മാളു എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് കെ മത്തായി.
നവംബര്‍ ഇരുപത്തിയൊന്നു മുതല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായി പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com