‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍’ ട്രെയിലര്‍ റിലീസായി

‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍’ ട്രെയിലര്‍ റിലീസായി

‘ഹോംലി മീല്‍സ്’, ‘ബെന്‍’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കല്‍ ചെയര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്‌ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍’ എന്ന കോമഡി ഫാന്റസി ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

സ്വതന്ത്രമായ അവതരണശൈലി രചനയിലും സംവിധാനത്തിലും പുതുമയോടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ച് ശ്രദ്ധേയനായ വിപിന്‍ അറ്റ്‌ലീയുടെ ഈ ചിത്രം ജൂലായ് പതിനേഴിന് പ്രദര്‍ശനത്തിനെത്തുന്നു.

കേരള സെന്‍സര്‍ ബോര്‍ഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയില്‍ നിന്നും (Cetnral Board of Film Certification) ‘A’ സര്‍ട്ടിഫിക്കറ്റോടെയാടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചിട്ടുള്ളത്.

വിപിന്‍ ആറ്റ്‌ലീ, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോന്‍, ശര്‍മാജി, ജോസ് മുനമ്പം, മോസപ്പന്‍, ഡിക്‌സണ്‍ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാല്‍,ട്വിങ്കിള്‍ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മാക്രോം പിക്‌ച്ചേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിര്‍വഹിക്കുന്നു. സംഗീതം- ഗോപി സുന്ദര്‍, ഗാനരചന- വിപിന്‍ ആറ്റ്‌ലി, സെന്തില്‍ കുമാര്‍, ഗോവിന്ദ് രാജ്, ദീപക് ശങ്കര്‍, എഡിറ്റര്‍- രാജേഷ് കോടോത്ത്, ഗോപകുമാര്‍ നമ്പ്യാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മോസപ്പന്‍, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്- സുനില്‍ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആതിര യൂജിന്‍, അഭിലാഷ് ചന്ദ്രന്‍, നീതു മാത്യു, യൂജിന്‍ ഐസക്, ഓഡിയോഗ്രാഫി- മനോജ് മാത്യു, ഡിഐ- അഖില്‍ പ്രസാദ്, സ്റ്റില്‍സ്- ലിനു എബ്രഹാം കുര്യന്‍, പരസ്യകല- ആര്‍ട്ടോ കാര്‍പ്പസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close