‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍’ ഉടനെത്തും…

‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍’ ഉടനെത്തും…

‘ഹോംലി മീല്‍സ്’ എന്ന ഹിറ്റ് ചിത്രത്തിലെ നായകന്‍ ‘ബെന്‍’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കല്‍ ചെയര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍, എഴുത്തുക്കാരന്‍ എന്നീ നിലയയില്‍ ഏറേ ശ്രദ്ധേയനായ വിപിന്‍ അറ്റ്‌ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍’ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.

കേരള സെന്‍സര്‍ ബോര്‍ഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയില്‍ നിന്നും (Cetnral Board of Film Certification) ‘A’ സര്‍ട്ടിഫിക്കറ്റോടെയാടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചിട്ടുള്ളത്.

യേശു ക്രിസ്തുവിന്റെ അന്ത്യത്താഴത്തിനെ ആസ്പദമാക്കിയുള്ള ലിയാണര്‍ഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ ‘The Last Supper’ എന്ന പെയിന്റിംഗിന്റെ തനി പകര്‍പ്പായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

വിപിന്‍ ആറ്റ്‌ലീ, സാജിദ് യാഹിയ, ഡോമിനിക് ഡോീ, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം,രഞ്ജിനി മേനോന്‍, ശര്‍മാജി, ജോസ് മുനമ്പം,
മോസപ്പന്‍, ഡിക്‌സണ്‍ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാല്‍, സെബാന്‍ അഗസ്റ്റിന്‍, മഞ്ജുശ്രീ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

മാക്രോം പിക്‌ച്ചേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അണിമ നിര്‍വ്വഹിക്കുന്നു. സംഗീതം- ഗോപി സുന്ദര്‍, ഗാനരചന- വിപിന്‍ ആറ്റ്‌ലീ, സെന്തില്‍ കുമാര്‍ ഗോവിന്ദ് രാജ്, ദീപക് ശങ്കര്‍, എഡിറ്റര്‍- രാജേഷ് കോടോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മോസപ്പന്‍, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്- സുനില്‍ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആതിര യൂജിന്‍, അഭിലാഷ് ചന്ദ്രന്‍, നീതു മാത്യു, യൂജിന്‍ ഐസക്, ഓഡിയോഗ്രാഫി- മനോജ് മാത്യു, ഡിഐ- അഖില്‍ പ്രസാദ്, സ്റ്റില്‍സ്- ലിനു എബ്രഹാം കുര്യന്‍, പരസ്യകല- ആര്‍ട്ടോ കാര്‍പ്പസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close