അനൂപ് സത്യന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു

അനൂപ് സത്യന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു

ചെറിയ താടി, കഴുത്തില്‍ കറുത്തതും വെളുത്തതുമായ മാലകള്‍. ചെക്ക് ഷര്‍ട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹന്‍ലാല്‍ കാറില്‍ നിന്നുമിറങ്ങിയത്.
തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം വീട്ടുമുറ്റത്താണ് മോഹന്‍ലാല്‍ എത്തിയത്. ഇവിടെ അനൂപ് സത്യന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. L368 എന്ന താല്‍ക്കാലിക പേരിലാണ് ഇപ്പോള്‍ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്.

തികച്ചും സാധാരണക്കാരന്റെ വേഷവിധാനം. പക്ഷെ, ഈ കഥാപാത്രത്തിന്റെ പിന്നില്‍ അനൂപ് സത്യന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്തൊക്കെയാണന്ന് നമുക്കു കാത്തിരിക്കാം.

L368 എന്ന് എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും ഒരു സൈന്‍ ലാംഗ്വേജ് എലമെന്റെ ഇതിന്റെ പിന്നിലുണ്ട്. L എന്നത് ലൗ എന്നാണന്ന് ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയില്‍ സംവിധായകന്‍ അനൂപ് സത്യന്‍ സൂചിപ്പിച്ചിരുന്നു.

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ അവതരിപിക്കുന്ന ഈ ചിത്രം ബിനു ജോര്‍ജ് അലക്ണ്ടര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിനു ജോര്‍ജ്ജ് അലക്‌സാണ്ടറാണ് നിര്‍മ്മിക്കുന്നത്.

‘ഈ ചിത്രം ഏതു ജോണറിലുള്ളതാണന്നു പറയാന്‍ കഴിയില്ല. പ്രണയവും ഇമോഷണല്‍ ഡ്രാമയും നര്‍മ്മവും ആക്ഷനുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയായുണ്ട’ന്ന് അനൂപ് സത്യന്‍ പറഞ്ഞു.

വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

കൊച്ചി, ഇടുക്കി, മംഗലാപുരം ഉള്‍പ്പടെ കര്‍ണ്ണാടകയുടെ നിരവധി ലൊക്കേഷനുകള്‍ ചിത്രത്തില്‍ പ്രധാന പശ്ചാത്തലമാകുന്നുണ്ട്.

മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത മൂന്ന് തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഊ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഇവ, തെന്നല്‍, മുകേഷ്,അജു വര്‍ഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഗാനങ്ങള്‍- കൈതപ്രം, സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- ഷഹ്‌നാസ് ജലാല്‍, കലാസംവിധാനം- പ്രശാന്ത് മാധവന്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് സുധാകര്‍, മേക്കപ്പ്- സജീവ് സജി, സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണന്‍, വി.എഫ്.ക്‌സ്- വിഷ്ണു പിഷാരടി, ആക്ഷന്‍- സ്റ്റണ്ട് സെല്‍വ, ഡിസൈന്‍- എസ്തറ്റിക്ക് കുഞമ്മ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അതുല്യ മധു, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് ലൈല സുന്ദര്‍, പ്രൊഡക്ഷന്‍
എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍, ധനേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.

ആശിര്‍വ്വാദ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close