‘ആമസോണ്‍ പ്രണയം’ തുടങ്ങി

‘ആമസോണ്‍ പ്രണയം’ തുടങ്ങി

തിരൂര്‍: ഹരിതം ക്രിയേഷന്റെ ബാനറില്‍ കെ എസ് ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ‘ആമസോണ്‍ പ്രണയം’ എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മവും ഓഡിയോ ലോഞ്ചും തിരൂര്‍ ഗ്രേയ്‌സ് റെസിഡന്‍സിയില്‍ വെച്ച് നിര്‍വ്വഹിച്ചു.

നിര്‍മ്മാതാവ് ടി ചന്ദ്രന്‍, സംവിധായകന്‍ കെ എസ് ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതിയുടെ നിലനില്‍പ്പും ഉയര്‍ത്തെഴുനേല്‍പ്പിന്റെ അനിവാര്യതയും ചിത്രത്തില്‍ മുഖ്യമായി എടുത്തുകാട്ടുന്നു. അന്യംനിന്നു പോകുന്ന അത്തരം വിഭാഗങ്ങളുടെ ജെന്‍ സികളുടെ നിരവധി പ്രശ്‌നങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ‘ആമസോണ്‍ പ്രണയം’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

സംവിധായകന്‍ കെ എസ് ഹരിഹരന്‍ എഴുതിയ വരികള്‍ക്ക് ഭവിനേഷ് സംഗീതം പകര്‍ന്ന് നവാഗതനായ ബി കൃഷ്ണകുമാര്‍ ആലപിച്ച മൂന്ന് ഗാനങ്ങളടങ്ങിയ ഓഡിയോ, പ്രശസ്ത സിനിമ പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വം പ്രകാശനം ചെയ്തു.

പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വ്വഹിക്കുന്നു.
സഹ സംവിധാനം- സുരേഷ് പുറത്തൂര്‍, കല- ഷിബു വെട്ടം.

ഒക്ടോബര്‍ ആദ്യ വാരത്തില്‍ വയനാട്ടില്‍ ചിത്രീകരണം ആരംഭിക്കും.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close