ഗായത്രി-
തിരു: ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ വിപണികളില്‍ തരംഗം സൃഷ്ടിക്കുന്നു. ടോപ്പ് റേറ്റഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവികളാണിവ. ഉപഭോക്താക്കളെ ടിവി സ്‌ക്രീനുകളില്‍ പിടിച്ചിരുത്തുന്ന തരത്തില്‍ മികവുറ്റ ദൃശ്യങ്ങളാണ് സ്മാര്‍ട്ട് എല്‍ഇഡി ടിവികളുടെ പ്രത്യേകത.
ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോണ്‍ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍. കളര്‍ ഡെപ്ത്, സ്റ്റാര്‍ക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കും.
സാധാരണ ടിവികളില്‍ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയും 20 വാട്‌സ് പവര്‍ഫുള്‍ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുക. ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്‌നോളജി കൂടെയാകുമ്‌പോള്‍ അനിതരസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക.
ആന്റിഎലിയാസിംഗ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്‌ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷന്‍ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.