ഒക്ടോബര്‍ 8 മുതല്‍ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫര്‍ മാമാങ്കം

ഒക്ടോബര്‍ 8 മുതല്‍ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫര്‍ മാമാങ്കം

ഷോപ്പിംഗ് പ്രേമികള്‍ക്ക് ഇനി ആവേശത്തിന്റെ ദിനങ്ങള്‍! ഇകോമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഒരേദിവസം തങ്ങളുടെ വന്‍ വിലക്കിഴിവ് മാമാങ്കങ്ങള്‍ക്ക് തിരിതെളിക്കുകയാണ്. ഒക്ടോബര്‍ 8 മുതല്‍ ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും’ ഫ്‌ലിപ്കാര്‍ട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡേയ്‌സും’ ഒരുമിച്ച് ആരംഭിക്കും. ഇത്തവണ പ്രൈം അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി ആമസോണ്‍ കാത്തിരിക്കുന്നു. ഇതിനുപുറമേ, എസ്.ബി.ഐ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവും സ്വന്തമാക്കാം.

ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ടിവി, ഗൃഹോപകരണങ്ങള്‍, ട്രെന്‍ഡി ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെയെല്ലാം വമ്പന്‍ ഓഫറുകളാണ് ലഭിക്കുക. മികച്ച ബ്ലോക്ക്ബസ്റ്റര്‍ ഡീല്‍സ്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, നോകോസ്റ്റ് ഇ.എം.ഐ എന്നിവയും ഇത്തവണത്തെ ഷോപ്പിംഗ് കൂടുതല്‍ ലാഭകരമാക്കും. ഉല്‍പ്പന്നങ്ങളുടെ മുന്‍കാല വിലകള്‍ ഒത്തുനോക്കാനും ശരിയായവ തിരഞ്ഞെടുക്കാനും സഹായിക്കുന്ന എ.ഐ ഷോപ്പിംഗ് സംവിധാനവും പ്ലാറ്റ്‌ഫോമില്‍ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.

ഉത്സവകാലത്തെ ഓര്‍ഡറുകള്‍ അതിവേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ തങ്ങളുടെ വിതരണ ശൃംഖലയെ വന്‍തോതില്‍ ശക്തിപ്പെടുത്തുകയാണ് ആമസോണ്‍. ഇതിന്റെ ഭാഗമായി 1.6 ലക്ഷത്തിലധികം സീസണല്‍ തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിച്ചത്. കൂടാതെ 20 പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകളും 150 ലാസ്റ്റ്‌മൈല്‍ ഡെലിവറി സെന്ററുകളും പ്രവര്‍ത്തനസജ്ജമാക്കി. ദീപാവലിക്ക് മുന്നോടിയായി അതിവേഗ വിതരണ സേവനമായ ‘ആമസോണ്‍ നൗ’ 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close