‘അമാനുഷികം’ സെപ്റ്റംബര്‍ 25ന്

‘അമാനുഷികം’ സെപ്റ്റംബര്‍ 25ന്

ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്‌പെന്‍സും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി ‘അമാനുഷികം’ എന്ന ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തുന്നു.

നിതീഷ് കെ. നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ‘ക്രോണിക്ക് ബാച്ചിലര്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ യുവ നടന്‍ ജോമോന്‍ ജോഷി നായകനാകുന്നു.

പ്രവീണ്‍ ചാലക്കുടി, രാഹുല്‍ പാലക്കാട്, സോണി അട്ടച്ചാക്കല്‍, പുതുമുഖം ആന്‍ മേരി റോയ്, പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂര്‍, കോബ്ര രാജേഷ്, നന്ദകിഷോര്‍, കിരണ്‍ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനില്‍ കുമാര്‍ മട്ടന്നൂര്‍, അജയന്‍ ചേര്‍ത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണന്‍, കുരിയന്‍, ബിനു കോടന്നൂര്‍, പുണ്യ ശാന്തിഭൂഷന്‍, ശ്രീജ ശാന്തിഭൂഷന്‍, സിജോ കോടന്നൂര്‍, നവീന്‍, സജിത സതീഷ്, ശുഭ സുനില്‍കുമാര്‍, കൃഷ്ണകുമാര്‍ കൊന്നയില്‍, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

നമോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സുധീഷ് പെരുമ്പള്ളി എഴുതുന്നു.

ലൈന്‍ പ്രൊഡ്യൂസര്‍- ശാന്തി ഭൂഷണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സതീഷ് പാപ്പനംകോട്, ഛായാഗ്രഹണം- ബിന്‍സീര്‍, സംഗീതം- റെജന്‍ രഘു, ഗാനരചന- അഖില്‍ പൊന്നപ്പന്‍, എഡിറ്റര്‍- ആശിഷ് ശിവന്‍, ബിജിഎം- ഷാനു സജിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടര്‍- നന്ദു ജി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അച്ചു രാജഗോപാല്‍, മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കല- ജയന്‍ നെല്ലങ്കര, വസ്ത്രാലങ്കാരം- സഞ്ജയ് മാവേലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് മഹാദേവ്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രവീണ്‍ ചാലക്കുടി, സ്റ്റില്‍സ്- സോണി മാത്യു, ഡിസൈനിംഗ്- ബൈജു ബാലകൃഷ്ണന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close