
നമോ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ‘അമാനുഷികം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരില്‍ പൂര്‍ത്തിയായി.
പോക്കിരി രാജാ, കാണ്ഡഹാര്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങി ഏതാനും ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ജോമോന്‍ ജോഷി നായകനാവുന്ന ഈ സിനിമയില്‍ കിരണ്‍ രാജ്, ഡോക്ടര്‍ രജിത് കുമാര്‍, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോര്‍, കോബ്ര രാജേഷ്, രേണു സുധി, ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാര്‍, സനില്‍ മട്ടന്നൂര്‍, പ്രവീണ്‍ ചാലക്കുടി, റാഫി, സോണി അട്ടച്ചാക്കല്‍, രാഹുല്‍ മണ്ണര്‍കാട്, മനോജ് മഹാദേവ്, അജിത്ത് ചേര്‍ത്തല, രാമകൃഷ്ണന്‍ തുടങ്ങിയവരും
അഭിനയിക്കുന്നു.
നമോ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സുധീഷ് പെരുമ്പള്ളി എഴുതുന്നു.
ഛായാഗ്രഹണം- ബിന്‍സീര്‍, സംഗീതം- റെജന്‍ രഘു, ഗാനരചന- അഖില്‍ പൊന്നപ്പന്‍, എഡിറ്റര്‍- ആശിഷ് ശിവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടര്‍- നന്ദു ജി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അച്ചു രാജഗോപാല്‍, മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കല- ജയന്‍ നെല്ലങ്കര,
വസ്ത്രാലങ്കാരം- സഞ്ജയ് മാവേലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് മഹാദേവ്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രവീണ്‍ ചാലക്കുടി, സ്റ്റില്‍സ്- സോണി മാത്യു,
ഡിസൈനിംഗ്- ബൈജു ബാലകൃഷ്ണന്‍.
ഒരു യക്ഷിയുടെ പേരില്‍ അറിയപ്പെടുന്ന ഗ്രാമത്തില്‍ കാലങ്ങളായി യക്ഷിയെ തളച്ച ആണി ആരോ ഊരുന്നത് മൂലം ആ ഗ്രാമത്തില്‍ സംജാതമാകുന്ന കോലഹലങ്ങള്‍ ഒരു മുഴുനീളെ കോമഡിയില്‍ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ‘അമാനുഷികം’.
ഹൊറര്‍കോമഡി ചിത്രമായ ‘അമാനുഷികം’ ആഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com