
ഇന്ത്യയിലെ സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് അഹീസ ഡിജിറ്റല്‍ ഇന്നൊവേഷന്‍സ് (Aheesa Digital Innovations) വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നെറ്റ്‌വര്‍ക്കിങ് ചിപ്പാണ് ‘വിഹാന്‍1’.
വിദേശ നിര്‍മ്മിത സെമികണ്ടക്ടറുകളെയും ചിപ്പുകളെയും വന്‍തോതില്‍ ആശ്രയിച്ചിരുന്ന ഇന്ത്യയ്ക്ക് സാങ്കേതിക സ്വയം പര്യാപ്തതയിലേക്കുള്ള യാത്രയിലെ ഏറ്റവും സുപ്രധാനമായ നേട്ടങ്ങളിലൊന്നാണിത്.
കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (DLI) പദ്ധതിയുടെ പിന്തുണയോടെയാണ് അഹീസ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ സ്വന്തം ഇഉഅഇ വികസിപ്പിച്ചെടുത്ത 64ബിറ്റ് VEGA പ്രൊസസ്സറും ഓപ്പണ്‍ സോഴ്‌സ് RISC-V ആര്‍ക്കിടെക്ചറും അടിസ്ഥാനമാക്കിയാണ് വിഹാന്‍1 നിര്‍മ്മിച്ചിരിക്കുന്നത്.
നമ്മുടെ രാജ്യത്തെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകള്‍, വിവിഐപി കമ്മ്യൂണിക്കേഷന്‍, റൂട്ടറുകള്‍, മറ്റ് ടെലികോം ഉപകരണങ്ങള്‍ എന്നിവയില്‍ ഇനി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് പകരം രാജ്യത്ത് തന്നെ നിര്‍മ്മിച്ച ഈ ചിപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.
മലയാളി സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ അഹീസ ടീമിന്റെ ഈ മികച്ച വിജയം രാജ്യത്തെ മുഴുവന്‍ സാങ്കേതിക മേഖലയ്ക്കും വലിയൊരു പ്രചോദനമാണ്.
വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ സൈബര്‍ സുരക്ഷ വര്‍ധിക്കുകയും ചെലവ് ഗണ്യമായി കുറയുകയും ചെയ്യും.
രാജ്യത്തിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ സ്വപ്നങ്ങള്‍ക്ക് കരുത്തേകിയ ടീം വിഹാനും അഹീസയിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!
തുടര്‍ന്നുള്ള അവരുടെ പ്രയാണത്തില്‍ കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.