‘അടി പടലം കളി അഭ്യാസം’ ആരംഭിച്ചു

‘അടി പടലം കളി അഭ്യാസം’ ആരംഭിച്ചു

നര്‍മ്മം, പ്രണയം, ഇത്തിരി നില്ലിംഗും, ആക്ഷനു മെല്ലാം കോര്‍ത്തിണക്കി റൊമാന്റിക്ക് കോമഡി ജോണറില്‍ ഒരുങ്ങുന്ന ‘അടി പടലം കളി അഭ്യാസം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

പേരു സൂചിപ്പിക്കുന്നതു പോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം.

നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ഡ്രിംസ് ഓഫ് അജയ് വാസുദേവിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍, കൃഷ്ണ മൂര്‍ത്തി, അജയ് വാസുദേവ് എന്നിവര്‍ നിര്‍മ്മിക്കുന്നു.

കോ പ്രൊഡ്യൂസേര്‍സ്- ബൈജൂ ഗോപാലന്‍.

ഈ ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ അഞ്ച് ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്റ്റുഡിയോസില്‍ ആരംഭിച്ചു.

സംവിധായകന്‍ ദീപക് ബാബുവിന്റെ മാതാപിതാക്കളായ ബാബു കുമാരി എന്നിവര്‍ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോള്‍ ജിമാര്‍ത്താണന്‍, ഉദയ് കൃഷ്ണ, മാത്യു തോമസ്, വിഷ്ണു മോഹന്‍, ജിഎസ് വിജയന്‍, സോഹന്‍ സീനുലാല്‍, ഗണപതി, വിനീത് തട്ടില്‍, അമീന്‍, നയന്‍താരാ ചക്രവര്‍ത്തി, ധനശ്രീ സുധാകര്‍, സുരാജ്, നിധീഷ്, അശോകന്‍, എന്നിവരും ഇതില്‍ പങ്കാളികളായി.

അജയ് വാസുദേവിന്റെ മാതാപിതാക്കളായ കെ.വാസുദേവന്‍, ബി.രാധമ്മ, തിരക്കഥാകൃത്ത് അനിരുദ്ധിന്റെ മാതാവ് ശശികല എന്നിവര്‍ സ്വിച്ചോണ്‍ കര്‍മ്മവും പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണന്‍, സുജിത് (ഡ്രീം ബിഗ് ഫിലിംസ്) എന്നിവര്‍ ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പും നല്‍കി.

വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ ഒറ്റ ദിവസം നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റേത്.
ഇവിടുത്തെ ഒരു പൊലീസ് സ്‌റ്റേഷനില്‍ എത്തപ്പെട്ട മൂന്നു ചെറുപ്പക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങളാണ് തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഗണപതി, അമീന്‍, പ്രമുഖ സോഷ്യല്‍ മീഡിയാ താരം ജിഷ്ണു, മാസ്റ്റര്‍ അര്‍ണവ്, നയന്‍താരാ ചക്രവര്‍ത്തി, ധനശ്രീ സുധാകര്‍, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട്, നോബി, സെന്തില്‍ കൃഷ്ണ, പൂജപ്പുര രാധാകൃഷ്ണന്‍, സാബു പ്രവ്ദീന്‍, കുട്ടി അഖില്‍, അഖില, അശോകന്‍, അനിരുദ്ധ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

രചന- അനിരുദ്ധ്, സംഗീതം- ബിബിന്‍ അശോക്, ഛായാഗ്രഹണം- ഷിജു എം. ഭാസ്‌ക്കര്‍, എഡിറ്റിംഗ്- റിയാസ് കെ. ബദര്‍, കലാസംവിധാനം- നിമേഷ് എം. താനൂര്‍, മേക്കപ്പ്- മനോജ് മനു, കോസ്റ്റ്യൂം ഡിസൈന്‍- വെങ്കി, ആക്ഷന്‍- സ്റ്റണ്ട് സെല്‍വ, സ്റ്റില്‍സ്- ഷെയ്ന്‍ സദൂക്ക, ഫിനാന്‍സ് കണ്‍ട്രോളേഴ്‌സ്- ശ്രീജിത്ത് മണ്ണാര്‍ക്കാട്, റബിന്‍ സി രവി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുജയ് എസ്. കുമാര്‍, അസോസ്സിയേറ്റ് ഡയറക്ടര്‍സ്- റീസ് തോമസ്, ഷാഫിന്‍ സുല്‍ഫിക്കര്‍,
പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- രാഹുല്‍ കണ്ണൂര്‍, ആരോമല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി.

വയനാട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close