ഫിദ-
തൃശൂര്‍: യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. നടി ഡി.ജി.പി.ക്ക് നല്‍കിയ പരാതിയിലാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബര്‍ പോലീസിന് കൈമാറി.