സൈബര്‍ ക്രൈം ത്രില്ലര്‍ ‘അച്യുത അവതാരം’ റിലീസായി

സൈബര്‍ ക്രൈം ത്രില്ലര്‍ ‘അച്യുത അവതാരം’ റിലീസായി

മഹേഷ് എം കമ്മത്ത്-
കന്നഡ എഴുത്തുകാരനും സംവിധായകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാരം’ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി, രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘അച്യുത അവതാരം’ നിര്‍മിച്ചിരിക്കുന്നത്.

സൈബര്‍ ലോകത്തെ ചതിക്കുഴികളും, അന്ധവിശ്വാസങ്ങളും, അതിജീവനവുമാണ് സിനിമയുടെ പ്രധാന പ്രമേയം. ‘അച്യുത’ എന്ന ഒരു സാധാരണ ഗ്രാമീണ പെണ്‍കുട്ടി ഒരു പ്രത്യേക സാഹചര്യത്തില്‍ മറ്റൊരാളായി മാറുന്നതാണ് കഥ. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ ഈ ചിത്രം കൊണ്ടുപോകുമെന്ന് ഉറപ്പാണ്.

പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ ജി.നായര്‍ എന്നിവര്‍ക്കൊപ്പം രമേശ് വര്‍മ്മ, ജോസഫ് ജോണ്‍, പി.ടി. മനോജ്, ഷാജി നിസാര്‍, മുന്‍ഷി ദിലീപ്, അഭിജിത് നായനാര്‍, ശിവന്‍ വെങ്കിടങ്ങ്, അനന്തകൃഷ്ണന്‍, ഹെന്‍സന്‍ ആന്റോ, ജോസഫ്, അരുണ്‍ എന്നിവര്‍ക്ക് പുറമേ നാടക, സിനിമ അഭിനയരംഗത്തെ പ്രഗത്ഭരായവരും നിരവധി അന്യഭാഷ താരങ്ങളും ‘അച്യുത അവതാരത്തില്‍ വേഷമിടുന്നു.

‘അച്യുത അവതാരത്തില്‍ തുളുനാടന്‍ പശ്ചാത്തലവും തെയ്യം, ഭൂതക്കോല അനുഷ്ഠാനകലകളും പ്രധാന ഘടകങ്ങളായി വരുന്നുണ്ട്.

ചിത്രത്തില്‍ ‘എന്‍ പോരില്‍…’ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായികയായ ഡോ. വൈക്കം വിജയലക്ഷ്മി ആണ്. ഹരീഷ് മോഹനന്‍ ആണ് ഇതിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘സെയിലര്‍ ഓഫ് പെയിന്‍…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശിവദാസ് ആണ്. സംവിധായകന്‍ പുനിത് തന്നെയാണ് ഈ പാട്ടിന്റെ വരികള്‍ ഒരുക്കിയത്.

യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ‘ദാറ്റ്‌സ് ഹൗ വി റോള്‍…’ എന്ന റാപ്പ് ശൈലിയിലുള്ള മറ്റൊരു ഗാനം പാടിയിരിക്കുന്നത് ധച്ച (Dhacha.zt) ആണ്.

ദേശീയ അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ആനന്ദ് മീനാക്ഷിയാണ് ചിത്രില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

എഡിറ്റിംഗ്- പവന്‍ പൂവയ്യ, മഹേഷ് തോട്ട, ആര്‍ട്ട്- നാഗരാജു & നവീന്‍, വി. എഫ്.എക്‌സ് & ഡിസൈന്‍സ്- ഐഡന്റ് ലാബ്‌സ്, ലൈന്‍ പ്രൊഡ്യൂസര്‍- ലോഹിത് ഷെട്ടി പാല്‍ഗെ & അഖില്‍ ഉച്ചില്‍, മേക്കപ്പ്- വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്- മഞ്ജുനാഥ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിശ്വനാഥ് ബി.എച്ച് കുമാര്‍, ജഗദീഷ് മളവള്ളി.

ചിത്രം അടിസ്ഥാനപരമായി ഒരു സൈബര്‍ ക്രൈം ത്രില്ലറാണെങ്കിലും, അതിന്റെ കഥ നടക്കുന്നത് കാസര്‍കോട് ഭാഗത്തെ ഒരു പരമ്പരാഗത തുളുനാടന്‍ ഗ്രാമത്തിലാണ്.

ചിത്രവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ചില പ്രധാന വിവരങ്ങള്‍ ഇങ്ങനെയാണ് ‘കനലില്‍ ആടിത്തിമിര്‍ക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ, എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ, തുളുനാടന്‍ വിശ്വാസത്തിന്റെ തീച്ചൂളകളില്‍ നിന്നും കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ പുനിത് എന്ന നവാഗത സംവിധായകന്‍ ഊതിക്കാച്ചിയെടുത്ത മലയാളത്തിന്റെ ദൃശ്യവിസ്മയമാവും ‘അച്യുത അവതാരം’.

ചുരുക്കത്തില്‍, വെറുമൊരു ടെക്‌നോളജി ത്രില്ലര്‍ എന്നതിലുപരി വടക്കന്‍ മലബാറിന്റെയും തുളുനാടിന്റെയും സാംസ്‌കാരിക തനിമയും ഈ സിനിമയില്‍ ദൃശ്യമാണ്. ഇതില്‍ ആധുനിക സൈബര്‍ കുറ്റകൃത്യങ്ങളും ഒരു നാടിന്റെ പരമ്പരാഗതമായ ആത്മീയ മൂല്യങ്ങളും തമ്മിലുള്ള ഒരു വലിയ ഏറ്റുമുട്ടലാണ് ഈ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്.

Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close