ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ‘അച്ചപ്പാസ് ആല്‍ബം’ ഏപ്രില്‍ 17ന് റിലീസ്…

ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ‘അച്ചപ്പാസ് ആല്‍ബം’ ഏപ്രില്‍ 17ന് റിലീസ്…

മഹേഷ് എം കമ്മത്ത്-

തിരു: പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സഞ്ജീവ് ശിവന്റെ പത്‌നി ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം, ‘അച്ചപ്പാസ് ആല്‍ബം’ (Grampa’s Album) ഏപ്രില്‍ 17ന് റിലീസ് ചെയ്യും. ‘Once upon a time travel !’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

ഫാന്റസിയും കോമഡിയും ടൈം ട്രാവലും ഇഴചേര്‍ന്നു കിടക്കുന്ന ‘അച്ചപ്പാസ് ആല്‍ബ’ത്തില്‍ കുസൃതിക്കുടുക്കയായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജീവ്-ദീപ്തി ദമ്പതിമാരുടെ രണ്ടാമത്തെ മകന്‍ സിദ്ധാന്‍ശു സഞ്ജീവ് ശിവന്‍ ആണെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. സിദ്ധാന്‍ശു ചെയ്യുന്ന ക്യാറക്ടറിന് ഡബിള്‍ റോളുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. സിദ്ധാന്‍ശുവിന്റെ കൂടെ പ്രഗത്ഭരായ ഡോ. മോഹന്‍ അഗാഷെ, ആദിനാഥ് കോത്താരി, പ്രിയങ്ക നായര്‍, ഓമന ഔസേഫ്, ജോണി ആന്റണി, അഞ്ജന അപ്പുക്കുട്ടന്‍, യദൂകൃഷ്ണ, രന്‍ജി മിത്ര തുടങ്ങി വലിയൊരു ഒരു താരനിരയും അഭിനയിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പം ഒരുമിച്ച് കണ്ട് ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു നല്ല ചിത്രമായിരിക്കും ‘അച്ചപ്പാസ് ആല്‍ബം’.

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍ എഫ് ഡി സി) ആദ്യമായി നിര്‍മ്മിക്കുന്ന ബാലചിത്രം, മാത്രമല്ല ആദ്യ മലയാള ബാലചിത്രമാണ് ‘അച്ചപ്പാസ് ആല്‍ബ’ എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

കഥയെഴുതിയത് ദീപ്തിയുടെ ജീവിതപങ്കാളിയായ സഞ്ജീവ് ശിവനും അനിര്‍ബന്‍ ഭട്ടാചാര്യയും ചേര്‍ന്നാണ്. സംഭാഷണം- ഉമേഷ് എസ് നായര്‍, ഛായാഗ്രഹണം- മനോജ് പിള്ള.

എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, എക്‌സിക്യൂട്ടീവ് പ്രാഡ്യൂസര്‍- പിപി മാത്ത്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍ & ഡിസ്ട്രിബ്യൂഷന്‍- തരുണ്‍ തല്‍രേജ.

ഈ ചിത്രത്തില്‍ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. എ ആര്‍ റഹ്മാനോടൊപ്പം പതിനാറ് വര്‍ഷം മ്യൂസിക് അറേഞ്ചറായി പ്രവര്‍ത്തിച്ച ഗുല്‍രാജ് സിംഗാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗാനരചന- ബി കെ ഹരിനാരായണന്‍. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഹരിചരണ്‍, അപര്‍ണ്ണ രാജീവ്, മീന, ഐശ്വര്യ തുടങ്ങിയവരാണ്.

ബെര്‍ലിന്‍ ഇന്റര്‍ണാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ‘അച്ചപ്പാസ് ആല്‍ബം’ പ്രിമിയര്‍ പ്രദര്‍ശനം നടത്തിയത് എന്നത് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകതയാണ്.

ശൈശവത്തിന്റെയും ബാല്യത്തിന്റെയും നഷ്ട സങ്കല്‍പങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന സിനിമ… മാറുന്ന കാലത്തിനും തലമുറകള്‍ക്കുമൊക്കെ അതീതമായി നിലനില്‍ക്കുന്ന കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ഗൃഹാതുരതയുമുള്ള ഒരു നല്ല ദൃശ്യാനുഭവമായിരിക്കും ‘അച്ചപ്പാസ് ആല്‍ബം’.

സെന്‍സര്‍ ബോര്‍ഡിന്റെ ‘U’ സര്‍ട്ടിഫികേറ്റ് ലഭിച്ചിരിക്കുന്ന ‘അച്ചപ്പാസ് ആല്‍ബം’ 2026 ഏപ്രില്‍ 17ന് ഇന്ത്യയിലുടനീളം പ്രദര്‍ശനത്തിനെത്തും.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close