
തെന്നിന്ത്യന്‍ താരം നടി ഖുശ്ബുവിന്റേയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അവന്തിക സുന്ദര്‍ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു.
‘ആരംഭം’ എന്ന ചിത്രത്തിലൂടെയാണ് അവന്തിക അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സിനിമയുടെ പൂജ തൃശൂര്‍, ചാവക്കാട് വെച്ച് നടന്നു.
വലിയൊരു താരനിര തന്നെ ഒരുമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.
‘ആരതി’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണ ശങ്കര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, വിജി വെങ്കടേഷ്, നോബി മാര്‍ക്കോസ്, രാജേഷ് ശര്‍മ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോര്‍ജ്ജ്, ശെന്തില്‍ കൃഷ്ണ, ഷിന്‍സ്, തഴവ സഹദേവന്‍, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാര്‍ സേതു, ഷോബി തിലകന്‍, സജിമോന്‍, ലിഷോയ്, ഷാനവാസ്, മൂന്നാര്‍ രമേഷ്, ജിനു കോട്ടയം, രഞ്ജന്‍ ദേവ്, ആ!ര്‍ദ്ര മോഹന്‍, അര്‍ണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുക.
തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്.
കഥ, തിരക്കഥ, സംഭാഷണം- ജോസ്‌ലെറ്റ് ജോസഫ്, അജോയ് തമ്പി.
ഛായാഗ്രഹണം- അജയന്‍ വിന്‍സെന്റ്, സംഗീതം- ഗോപി സുന്ദര്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി, ആര്‍ട്ട് ഡയറക്ടര്‍- സാബു മോഹന്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം- സൂര്യ ശേഖര്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കോറിയോഗ്രാഫര്‍- രാജു സുന്ദരം, സ്റ്റില്‍സ്- റെനി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാംജിത് പ്രഭാത്.