
കോഴിക്കോട് നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂര്‍ണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ‘ആരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. നാല്‍പ്പത്തിയഞ്ചു ദിവസതോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഫെബ്രുവരി ഇരുപത്തിയഞ്ചിന് പൂര്‍ത്തിയായത്.
പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബു നിര്‍മ്മിക്കുന്നു.
ഏറെ ദുരൂഹതകളും, സസ്‌പെന്‍സുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരു പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും, മികച്ചകെട്ടുറപ്പിലും, അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നവും അതിന്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ്, ഈ ചിത്രത്തിലുടെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ രജീഷ് പരമേശ്വരന്‍ ശ്രമിക്കുന്നത്.
ഒരുഇമോഷണല്‍ ഡ്രാമ തില്ലര്‍ ജോണര്‍ എന്ന് ഈ ചിത്രത്തെ മൊത്തത്തില്‍ വിശേഷിപ്പിക്കാം.
പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജു, ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസ്സായ ഒരു കഥപാത്രമാണ് ഇതിലെ സി.ഐ. ആന്റോ. അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്‌ക്കര്‍ അലി, ഷഹീന്‍ സിദ്ദിഖ്, റിയാസ്, നര്‍മ്മ കല, മനോജ് കെ.യു, ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി, ലാലു, ഗോകുലന്‍, ഹരിത്, സുരഭി സന്തോഷ് രമാദേവി, അന്‍ഷമോഹന്‍, മാസ്റ്റര്‍ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങള്‍- കൈതപ്രം, ജിസ് ജോയ്, ജോപോള്‍, സംഗീതം- രോഹിത് ഗോപാലകൃഷ്ണന്‍.
ജെയ്ക്ക് ബിജോയ്‌സിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, സ്റ്റില്‍സ്- സിബിചീരന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഷിബിന്‍ കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡോമിനിക്, പ്രൊഡക്ഷന്‍ മാനേജര്‍- മെഹ്മൂദ് കാലിക്കട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷാജി കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നികേഷ് നാരായണന്‍.
വാഴൂര്‍ ജോസ്.