‘ആട് -3’ വേള്‍ഡ് വൈഡ് റിലീസ് മാര്‍ച്ച് പത്തൊമ്പതിന്

‘ആട് -3’ വേള്‍ഡ് വൈഡ് റിലീസ് മാര്‍ച്ച് പത്തൊമ്പതിന്

റംസാന്‍ ആഘോഷത്തിനും, അവധിക്കാലാഘോഷങ്ങള്‍ക്കും ആസ്വദിക്കുവാന്‍ പോരും വിധത്തില്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ‘ആട് – 3’ എന്ന ചിത്രം
എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം കടന്നുവന്നതോടെ കേരളത്തേപ്പോലെ തന്നെ മലയാള സിനിമയുടെ പ്രധാന വരുമാന ശ്രോതസ്സായ ഗള്‍ഫ് രാജ്യങ്ങള്‍ അശാന്തിയുടെ നിഴലിലായത് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്നൊരു ആശങ്ക നിലനിന്നു. നിരവധി വമ്പന്‍ ചിത്രങ്ങളാണ് ‘ആട്-3’ന്റെ തൊട്ടു പിന്നാലെ പ്രദര്‍ശനത്തിനായി തയ്യാറായി വരുന്നത്.

ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും മാറ്റമുണ്ടാകുവാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍ ഗള്‍ഫ് ജീവിതം സാധാരണ സ്ഥിതിയിലാണെന്നു മനസ്സിലാതോടെ നേരത്തേ നിശ്ചയിച്ച പ്രകാരം ‘ആട് – 3’ മാര്‍ച്ച് പത്തൊമ്പതിനു തന്നെ റിലീസ് ചെയ്യുവാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നു.
ഒരു ഫെസ്റ്റിവലിന് ഏറെ ആഘോഷിക്കാന്‍ പറ്റുന്ന ഒരു ചിത്രം തന്നെയാണ് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ആട് – 3’
ആദ്യ രണ്ടു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഫാന്റസിയും, റിയലിസവും കൂടിച്ചേര്‍ന്ന ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.

വലിയ മുതല്‍മുടക്കിലും, താരസമ്പന്നതയിലും ഒരുക്കുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയബാബു, വേണകുന്നപ്പള്ളി എന്നിവരാണ് നിര്‍മ്മിക്കുന്നത്.
– വാഴൂര്‍ ജോസ്.

Post Your Comments Here ( Click here for malayalam )
Press Esc to close