ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ആട് 3’ മെയ് 1 മുതല്‍ ZEE5ല്‍

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ആട് 3’ മെയ് 1 മുതല്‍ ZEE5ല്‍

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1ന് മലയാളം സീ5ല്‍ പ്രീമിയര്‍ ചെയ്യുന്നു.

മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ‘എപിക് ഫാന്റസി’ സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിട്ടുണ്ട്.സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വലിയ ബജറ്റിലും സാങ്കേതിക തികവിലുമാണ് ചിത്രം ഒരുക്കിയത്.

ജയസൂര്യയെ കൂടാതെ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഫണ്‍ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

തിയേറ്ററുകള്‍ക്ക് അപ്പുറം വലിയൊരു പ്രേക്ഷകശ്രദ്ധ നേടിയവയാണ് ആട് സിനിമകള്‍. ആ നിലയിലുള്ള സിനിമാ പ്രേക്ഷകര്‍ക്ക് മികച്ച ഒരു ഒ ടി ടി എക്‌സ്പീരിയന്‍സ് ആയിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

ഒരേ സിനിമയില്‍ തന്നെ ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതും എന്നാല്‍ സന്തോഷം നല്‍കുന്നതുമായ കാര്യമായിരുന്നു.സീ5ല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് ജയസൂര്യ കൂട്ടിചേര്‍ത്തു.

മെയ് 1 മുതല്‍ ഷാജി പാപ്പനും പിള്ളേരും വരുന്നു, മലയാളം സീ5ല്‍ മാത്രം.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close