ഫാന്റസിയും, കോമഡിയും, ത്രില്ലറുമായി ‘ആട് 3’ന്റെ ഒഫീഷ്യല്‍ ട്രയിലര്‍ എത്തി

ഫാന്റസിയും, കോമഡിയും, ത്രില്ലറുമായി ‘ആട് 3’ന്റെ ഒഫീഷ്യല്‍ ട്രയിലര്‍ എത്തി

ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാര്‍ന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.
എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ.

ഇത് അന്വേഷിച്ച് പല ദുഷ്ടശക്തികളും പല കാലങ്ങളിലും വരും…
ഇതിനു വേണ്ടി യുദ്ധങ്ങള്‍ വരെ നടക്കും…
ഇന്നു പുറത്തുവിട്ട ‘ആട് 3’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ തുടങ്ങുന്നത് ഈ കമന്റിറിയില്‍ക്കൂടിയാണ്.
ഈ കമന്റ്‌റി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും…
ചില ദ്രുരൂഹതകള്‍ ഇതിനു പുറകില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു.
അതിനനുയോജ്യമായ രംഗങ്ങളാണ് ട്രയിലറില്‍ ഉടനീളം കാണാന്‍ കഴിയുന്നത്.

ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരായ കഥാ പാത്രങ്ങളിലൂടെ യാണ് പ്രേക്ഷകര്‍ അടിലെ ഷാജി പാപ്പനേയും സംഘത്തേയുമൊക്കെ കണ്ടിട്ടുള്ളത്.
മൂന്നാം ഭാഗത്തില്‍ എത്തിയപ്പോള്‍ ഈ കഥപാത്രങ്ങളൊക്കെ വീര സാഹസ്സിക യോദ്ധാക്കളേപ്പോലെയാകുന്നു.
വാളും കുതിരയും, ആനയുമൊക്കെയായി അവര്‍ അരങ്ങു തകര്‍ക്കുന്നു.
ഇതെല്ലാം തികഞ്ഞ ഫാന്റസി ജോണറിലാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

ഷാജിപാപ്പനം, സംഘവും ഒറിജിനല്‍ കഥാപാത്രങ്ങളായിത്തന്നെയും ട്രയിലറില്‍ കാണം. അവര്‍ക്കിടയില നര്‍മ്മ മുഹൂര്‍ത്തങ്ങളും ട്രയിലറില്‍ നിറഞ്ഞുനില്‍ക്കുന്നു.

പ്രേക്ഷകരെ വിസ്മയിപ്പിക്കുവാന്‍ പോരുന്ന നിരവധി ആകര്‍ഷണീയ മുഹൂര്‍ത്തങ്ങളിലൂടയാണ് ട്രയിലര്‍ എത്തിയിരിക്കുന്നത്.
ചിരിയും ചിന്തയും വിസ്മയവുമെല്ലാം കോര്‍ത്തിണക്കിയ ട്രയിലര്‍ ‘ആട് 3’ന്റെ ഒരു മിനിയേച്ചര്‍ തന്നെയെന്നു വിശേഷിപ്പിക്കാം.
വന്‍ മുതല്‍മുടക്കില്‍ വിശാലമായ, ക്യാന്‍വാസ്സില്‍ അണിയിച്ചൊരുക്കുന്ന ഒരു ചിത്ര മാണിതെന്ന് ട്രയിലര്‍ കാട്ടിത്തരുന്നു.

മാര്‍ച്ച് പത്തൊമ്പതിന് റംസാന്‍ ആഘോഷത്തിന് ഭംഗി കൂട്ടുവാന്‍ പോരും വിധത്തില്‍, പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ഭാഗമായി പ്രകാശനം ചെയ്ത ഈ ട്രയിലര്‍ നവ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ട്രയിലര്‍. സമീപകാലത്ത് ഇത്രയും തരംഗം സൃഷ്ടിച്ചു ഒരു ട്രയിലര്‍ എത്തിയിട്ടില്ലായെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.

ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ട്രിലറില്‍ പ്രത്യക്ഷപ്പെട്ടുന്നുണ്ട്.

ജയസൂര്യ വിനായകന്‍, സണ്ണി വെയ്ന്‍, സൈജു ക്കുറുപ്പ്, ഇന്ദ്രന്‍സ്, വിജയ് ബാബു എന്നിവര്‍ അതിലെ പ്രമുഖ താരങ്ങളാണ്.

അജൂ വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍, നോബി, ഭഗത് മാനുവല്‍, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍, നെല്‍സണ്‍, ഉണ്ണിരാജന്‍ പി ദേവ്, സ്രിന്ധ, ഹരികൃഷ്ണന്‍, വിനീത് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവര്‍ക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളില്‍ എത്തുന്നു.

സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിംഗ്- ലിജോ പോള്‍, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍,
കോസ്റ്റ്യൂം ഡിസൈന്‍- സ്‌റ്റെഫി സേവ്യര്‍, സ്റ്റില്‍സ്- വിഷ്ണു എസ്. രാജന്‍, പബ്‌ളിസിറ്റി ഡിസൈന്‍- കൊളിന്‍സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍.
– വാഴൂര്‍ ജോസ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close