
ദ ബുദ്ധാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പൂനെയിലും , ഏഴാമത് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മധ്യപ്രദേശിലും മികച്ച ഫീച്ചര്‍ ഫിലിമിനും ,മികച്ച നടിക്കും ഉള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി മലയാള സിനിമ ‘എ പ്രെഗ്‌നന്റ് വിഡോ’.
ദ ബുദ്ധാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പൂനെയില്‍, മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് ‘എ പ്രെഗ്‌നന്റ് വിഡോ”ക്കും മികച്ച നടിക്ക് ഉള്ള അവാര്‍ഡ് നടി റ്റ്വിങ്കിള്‍ ജോബിക്കും ലഭിച്ചു.
ഏഴാമത് മധ്യപ്രദേശ് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും നാഷണല്‍ കാറ്റഗറിയില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നാഷണല്‍ അവാര്‍ഡ് ‘എ പ്രെഗ്‌നന്റ് വിഡോ’യ്ക്കും ഫീച്ചര്‍ ഫിലിം നാഷണല്‍ കാറ്റഗറിയില്‍ മികച്ച നടിക്ക് ഉള്ള അവാര്‍ഡ് നടി റ്റ്വിങ്കിള്‍ ജോബിക്കും , ലഭിച്ചു .
ഇതേ സമയം തന്നെ, രാജസ്ഥാനിലെ ജയിപ്പൂരില്‍ വെച്ച് നടന്ന അമോദിനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്ക് ഉള്ള അവാര്‍ഡ് റ്റ്വിങ്കിള്‍ ജോബിക്കും, മികച്ച തിരക്കഥക്ക് രാജേഷ് തില്ലെങ്കേരിക്കും അവാര്‍ഡ് ലഭിച്ചിരുന്നു.
ശ്രീലങ്കയിലെ കൊളംബോയില്‍ വെച്ച് നടന്ന 22 മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ശ്രീലങ്ക സിലോണ്‍ 2026 ലും 2 അവാര്‍ഡുകള്‍ എ പ്രഗ്‌നന്റ് വിഡോ ക്ക് ലഭിച്ചു. മികച്ച സമൂഹിക പ്രതിബദ്ധത ഉള്ള സിനിമ, മികച്ച സ്‌ക്രിപ്റ്റ് ന് രാജേഷ് തില്ലങ്കേരിക്കും ആണ് അവാര്‍ഡ് ലഭിച്ചത്.
ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത എ പ്രെഗ്‌നന്റ് വിഡോ, 31മത് കല്‍ക്കത്താ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 17 മത് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 24 മത് പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 23മത് ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അമോദിനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 9മത് ഇന്റര്‍നാഷണല്‍ ഫോക് ലോര്‍ ഫിലിം ഫെസ്റ്റിവല്‍, 22ന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ശ്രീലങ്ക സിലോണ്‍ ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് ‘എ പ്രെഗ്‌നന്റ് വിഡോ’യുടെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.
വ്യാസചിത്രയുടെ ബാനറില്‍ ഡോക്ടര്‍ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
റ്റ്വിങ്കിള്‍ ജോബി നായിക ആയിട്ട് എത്തുന്ന, എ പ്രെഗ്‌നന്റ് വിഡോ എന്ന സിനിമയില്‍, ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില, സജിലാല്‍ നായര്‍, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രന്‍ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ, സംഭാഷണം- രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം- സാംലാല്‍ പി തോമസ്, എഡിറ്റര്‍- സുജിര്‍ ബാബു സുരേന്ദ്രന്‍, സംഗീതം- സുധേന്ദുരാജ്, ശബ്ദമിശ്രണം- ആനന്ദ് ബാബു, കളറിസ്റ്റ്- ബിപിന്‍ വര്‍മ്മ, ശബ്ദലേഖനം- ജോയ് നായര്‍, സൗണ്ട് എഫക്ട്‌സ്- രാജേഷ് കെ ആര്‍., കലാസംവിധാനം- രതീഷ് വലിയകുളങ്ങര, മേക്കപ്പ് ചീഫ്- ജയന്‍ പൂങ്കുളം, മേക്കപ്പ്മാന്‍- സുധീഷ് ഇരുവൈകോണം, ക്യൂറേറ്റര്‍- രാജേഷ് കുമാര്‍ ഏക, സബ്‌ടൈറ്റില്‍സ്- വണ്‍ഇഞ്ച് ബാരിയര്‍, ഓഫീസ് ഹെഡ്- കലാ ബൈജു, അഡീഷണല്‍ സോങ്- പോളി വര്‍ഗ്ഗീസ്, ഗാനരചന- ഡോക്ടര്‍ സുകേഷ്, തുമ്പൂര്‍ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീര്‍ത്തനം- ഭാസ്‌കര്‍ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടര്‍- ബൈജു ഭാസ്‌കര്‍, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സജേഷ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ കല്ലാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com