വിഷ്ണു പ്രതാപ്-
നൃൂഡല്‍ഹി: രാജ്യത്ത് 5G എത്താന്‍ ഇനിയും വൈകുമെന്ന് ടേലികോ അതോറിറ്റി ഓഫ് ഇന്ത്യ. 2022 വരെ 4G സാങ്കേതിക വിദ്യതന്നെയാകും ഉണ്ടാകുക എന്നാണ് സൂചന. അതായത്, 2019 പകുതിയോടുകൂടി രാജ്യത്ത് 5G സേവനം ലഭ്യമായി തുടങ്ങും എന്നായിരിന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 5G 2022ഓടുകൂടി മാത്രമേ രാജ്യത്ത് ലഭ്യമാകു എന്ന് ട്രായ് സെക്രട്ടറി എസ്‌കെ ഗുപ്തയാണ് വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല, 5ഏ സേവനം ലഭ്യമാക്കാന്‍ സാങ്കേതികവിദ്യയില്‍ പല മാറ്റങ്ങളും ആവശ്യമാണെന്നും അതിന് സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കമെന്നും അദ്ദേഹം വ്യക്തമാക്കി.