രാംനാഥ് ചാവ്ല-
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരികള്‍ ഇന്നലെ എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടെ ഒരുവേള 14 ശതമാനം ഇടിഞ്ഞ് ഓഹരിയൊന്നിന് 46 രൂപയിലേക്കാണ് വിലയിടിഞ്ഞത്. കഴിഞ്ഞ മേയ് 11ന് കുറിച്ച 50.35 രൂപയായിരുന്നു ഇതിന്റെ മുമ്പത്തെ റെക്കാഡ് താഴ്ച.
ഓഹരിയൊന്നിന് 76 രൂപയിലായിരുന്നു കമ്പനിയുടെ ലിസ്റ്റിംഗ്. 2021 ജൂലായ് 23നാണ് കമ്പനി ഓഹരിവിപണിയില്‍ ആദ്യചുവടുവച്ചത്. കഴിഞ്ഞ നവംബര്‍ 16ന് ഓഹരിവില എക്കാലത്തെയും ഉയരമായ 169.10 രൂപയിലും തൊട്ടിരുന്നു.