യെസ് ബാങ്ക് ജീവനക്കാരെ പിരിച്ചുവിട്ടു

യെസ് ബാങ്ക് ജീവനക്കാരെ പിരിച്ചുവിട്ടു

വിഷ്ണു പ്രതാപ്
മുംബൈ: കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി കാര്യക്ഷമത കുറഞ്ഞ ഏതാനും ജീവനക്കാരെ യെസ് ബാങ്ക് പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരില്‍10 ശതമാനം പേര്‍ പുറത്തുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇന്ത്യന്‍ വ്യവസായി റാണാ കപൂര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള ബാങ്കില്‍ 20,851 ജീവനക്കാരാണുള്ളത്. ചില തസ്തികകള്‍ റദ്ദാക്കുന്നതോടെ 2,500 ഓളം ജീവനക്കാരുടെ ജോലി നഷ്ടമാകും. 2004ല്‍ ബാങ്കില്‍ നിന്ന് രണ്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നേരത്തെ, എച്ച്ഡിഎഫ്‌സി ബാങ്കും മൂന്ന് പാദങ്ങളിലായി ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close