ഫിദ-
കൊച്ചി: രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി യെസ് ബാങ്ക്. ഒന്ന് മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്.
ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് നിലവില്‍ 3.25 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ നല്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 3.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.