യമഹയുടെ സല്യൂട്ടോ 125 അവതരിച്ചു

യമഹയുടെ സല്യൂട്ടോ 125 അവതരിച്ചു

ഗായത്രി-
യമഹയുടെ സല്യൂട്ടോ കമ്യൂട്ടറിന്റെ പുതയ മുഖം സല്യൂട്ടോ 125 അവതരിച്ചു. ക്രക്‌സിനും വൈബിആറിനും പകരക്കാരായാണ്‌സല്യൂട്ടോ 125 യമഹ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സല്യൂട്ടോ 125, സല്ല്യൂട്ടോ ആര്‍എക്‌സ്123 എന്നീ മോഡലുകളാണ് പുത്തന്‍ ഭാവത്തിലെത്തിയിരിക്കുന്നത്. 52,000 മുതല്‍ 60,500 രൂപ വരെയാണ് ഈ ബൈക്കുകളുടെ വില. ക്രക്‌സിനും വൈബിആറിനും പകരക്കാരായാണ് സല്യൂട്ടോ ആര്‍എക്‌സ്, സല്യൂട്ടോ 125 എന്നീ ബൈക്കുകള്‍ പുറത്തിറക്കിയത്. യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം(യുബിസി) സാങ്കേതികവിദ്യായിലുള്ള ബ്രേക്കിങ് സംവിധാനമാണ് സല്യൂട്ട് ശ്രേണിയിലെ ബൈക്കുകളുടെ രണ്ടാം വരവിലെ പ്രത്യേകത. മുന്നിലെ ബ്രേക്ക് പിടിക്കുന്നതിനൊപ്പം തന്നെ പിന്നിലെ ബ്രേക്കും ഭാഗീകമായി പ്രവര്‍ത്തിക്കുന്നതാണ് യുബിസി എന്ന സാങ്കേതികവിദ്യയുടെ പ്രത്യേകത. 125 സിസിക്ക് താഴെ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം അല്ലെങ്കില്‍ കോംമ്പ് ബ്രേക്കിങ് സംവിധാനം ഒരുക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സല്യൂട്ട് ബൈക്കുകള്‍ക്ക് ഈ സംവിധാനം നല്‍കിയിരിക്കുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുമുണ്ട്. മുമ്പ് ഡ്രം ബ്രേക്കില്‍ എത്തിയിരുന്നതെങ്കിലും പുതിയ വാഹനത്തില്‍ ഡിസ്‌ക് ബ്രേക്കും ഒരുക്കിയിട്ടുണ്ട്. നാല് നിറങ്ങളിലെത്തുന്ന ബൈക്കില്‍ ഗ്രാഫിക്‌സ് ഡിസൈനുകള്‍ നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. യമഹയുടെ വലിയ ബൈക്കുകളിലുള്ള ബ്ലൂകോര്‍ സാങ്കേതികതയിലുള്ളതാണ് എന്‍ജിന്‍. 4 സ്പീഡിന്റേതാണ് ഗിയര്‍ ബോക്‌സുള്ള സല്യൂട്ടോയില്‍ 125 സിസി 4 സ്‌ട്രോക്ക്, 2 വാല്‍വ്, സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനും, ആര്‍എക്‌സില്‍ 110 സിസി 4 സ്‌ട്രോക്ക്, 2 വാല്‍വ്, സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനുമാണുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close