യുവാക്കളുടെ മനം കവരാന്‍ യമഹ എംടി 15

യുവാക്കളുടെ മനം കവരാന്‍ യമഹ എംടി 15

വിഷ്ണു പ്രതാപ്-
നാക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ എംടി 15 മോഡല്‍ ഇന്ത്യയിലെത്തിക്കുകയാണ് യമഹ. യുവാക്കളെ ലക്ഷ്യമിട്ടെത്തുന്നഎംടി 15 ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി വാഹനത്തിനുള്ള അനൗദ്യോഗിക ഡീലര്‍ഷിപ്പ്തല പ്രീ ബുക്കിംഗ് ആരംഭിച്ചു.
ഇന്ത്യന്‍ നിരത്തില്‍ ഇതിനോടകം എംടി 15 നിരവധി തവണ പരീക്ഷണ ഓട്ടം നടത്തിയിട്ടുണ്ട്. ഫുള്ളി ഫെയേര്‍ഡ് വൈ സെഡ് എആര്‍15 വി 3.0 മോഡലിന്റെ നാക്കഡ് പതിപ്പാണിത്. എന്‍ജിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും മൂന്നാംതലമുറ ആര്‍ 15ല്‍ നിന്നുതന്നെ കടമെടുത്തതാണ്. വിപണിയിലെത്തുമ്പോള്‍ കെടിഎം ഡ്യൂക്ക് 125 മോഡലായിരിക്കും എംടി 15യുടെ പ്രധാന എതിരാളി.
അഗ്രസീവ് രൂപമാണ് എംടി 15ക്കുള്ളത്. സ്‌പോര്‍ട്ടി ഹെഡ്‌ലാമ്പ്, വലിയ ഫ്യുവല്‍ ടാങ്ക്, ഉയര്‍ന്ന പിന്‍ഭാഗം, സിംഗിള്‍ പീസ് ഹാന്‍ഡില്‍ ബാര്‍, സിംഗിള്‍ സീറ്റ്, സ്‌പോര്‍ട്ടി റൈഡിംഗ് പൊസിഷന്‍ എന്നിവയാണ് എംടി 15യുടെ പ്രധാന സവിശേഷതകള്‍. ആര്‍ 15ലെ 155 സി.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് എംടി 15ക്കും കരുത്തേകുക. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Post Your Comments Here ( Click here for malayalam )
Press Esc to close