ഷവോമിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി YU7 ബുക്കിങ് ആരംഭിച്ചു.
മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് അനുബന്ധ ഉപകരണങ്ങളുമായി ലോക വിപണിയില്‍ തരംഗം തീര്‍ത്ത കമ്പനിയായ ഷവോമിയുടെ എസ്‌യുവി നിരയിലേക്കുള്ള പുതിയൊരു കാല്‍വെപ്പാണ് YU7. ബുക്കിങ് ആരംഭിച്ച് മിനിറ്റുകള്‍ക്കകം 200,000 പ്രീഓര്‍ഡറുകളാണ് YU7ന് ലഭിച്ചത്.
ഒറ്റ ചാര്‍ജില്‍ 760 കിലോമീറ്റര്‍ സഞ്ചരിക്കാനും 3.23 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
YU7 9 നിറങ്ങളില്‍ ലഭ്യമാണ്. ഫാസ്റ്റ് ചാര്‍ജിംഗിനായി 800 വോള്‍ട്ട് പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നു. വലിയ ടച്ച് സ്‌ക്രീനുകള്‍, മസാജ് കസേരകള്‍ മുതല്‍ ഡ്രോയറുകള്‍ വരെ സൗകര്യങ്ങള്‍ പലതും പുതുമയാര്‍ന്നതാണ്.
18 മണിക്കൂറിനുള്ളില്‍ തന്നെ റീഫണ്ട് ചെയ്യാത്ത ലോക്ക്ഇന്‍ പേയ്‌മെന്റുകള്‍ ഉപയോഗിച്ചുള്ള ബുക്കിങ്ങുകള്‍ 240,000 ആയി ഇരട്ടിയായി എന്ന് ഷവോമി പിന്നീട് സ്ഥിരീകരിച്ചു.
ടെസ്‌ലയുടെ മോഡല്‍ വൈയുമായാണ് മത്സരം. ഇത്രയും വലിയ പ്രാരംഭ ഓര്‍ഡറുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഷവോമി കോര്‍പ്പിന്റെ ഓഹരികള്‍ 8% ഉയര്‍ന്നിരിക്കുകയാണ്.
ഇപ്പോഴത്തെ അവസ്ഥയില്‍ ബുക്ക് ചെയ്ത വാഹനം ലഭിക്കാന്‍ ഒരുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.