ഷവോമി കുട്ടികള്‍ക്കായി പുതിയ ഫോണ്‍ അവതരിപ്പിക്കുന്നു

ഷവോമി കുട്ടികള്‍ക്കായി പുതിയ ഫോണ്‍ അവതരിപ്പിക്കുന്നു

എംഎം കമ്മത്ത്-
ഇന്ത്യയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിക്കപ്പെട്ട ഒരു സ്മാര്‍ട്ട് ഫോണ്‍ കമ്പനിയാണ് ഷവോമി. ഇപ്പോള്‍ ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഷവോമി യൂപിന്‍ കുട്ടികള്‍ക്കായി ഒരു പുതിയ ഫോണ്‍ അവതരിപ്പിക്കുകയാണ്. ഈ പുതിയ ഫോണ്‍ ഒരു വ്യത്യസ്ത ഡിസൈന്‍ സവിശേഷതയുമായാണ് വരുന്നത്. ഇത് കുട്ടികള്‍ക്കായി അവതരിപ്പിച്ച ഒരു ഉപയോക്തൃസൗഹൃദ ഉപകരണമായാണ് വിപണിയില്‍ വരുന്നത്. എന്നാല്‍ ലോഞ്ചിങിന് മുന്‍പ് തന്നെ ഇതിന്റെ വിലയും കൂടാതെ മറ്റു സവിശേഷതകള്‍ എല്ലാം തന്നെ ഷവോമി ഇപ്പോള്‍ പുറത്തുവിട്ടിരുന്നു. കുട്ടികള്‍ക്ക് കളിക്കുന്നതിനു ഒരു ഫോണ്‍ എന്ന രീതിയിലാണ് ക്വീന്‍ ഫോണ്‍ (Xiaomi Qin AI) എന്ന പേരില്‍ ഇപ്പോള്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. ഇതിന്റെ പ്രതീക്ഷിക്കുന്ന വില 4276 രൂപായാണ്. ഈ കുട്ടികളുടെ ഫോണ്‍ രണ്ടു നിറങ്ങളില്‍ പുറത്തിറക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിങ്ക് കൂടാതെ വൈറ്റ് എന്നി നിറങ്ങളിലായാണ് എത്തിക്കുന്നത്. വൈഫൈ കണക്ടിവിറ്റി, ബ്ലൂടൂത്ത് കൂടാതെ ആന്‍ഡ്രോയിഡ് എന്നിവ ഇതില്‍ പ്രതീക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ 4ജി ഇസിം ഇതില്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് എന്നാണ് സൂചനകള്‍. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കുമായി സംസാരിക്കുന്നതിനു ഇത് സഹായിക്കുന്നതാണ്. ഈ ഫോണിന് താരതമ്യേന കുറഞ്ഞ റെസൊല്യൂഷന്‍ വരുന്ന 240 x 240 പിക്‌സല്‍ സ്‌ക്വയര്‍ സ്‌ക്രീനാണ് ഉള്ളത്. ബ്ലൂടൂത്ത് 4.2 നൊപ്പം വൈഫൈ കണക്റ്റിവിറ്റിയും ലഭിക്കും. ക്വിന്‍ എഐ ഫോണ്‍ ഒരു ആന്‍ഡ്രോയിഡ് ഫോണാണ്. കണക്റ്റിവിറ്റിക്കായി ഉള്‍പ്പെടുത്തിയ 4 ജി ഇസിമിനൊപ്പം 1,150 എംഎഎച്ച് ബാറ്ററിയും ഷവോമി ഇതില്‍ കൊടുത്തിരിക്കുന്നു. ഷവോമി ക്വിന്‍ എഐ ഫോണിന്റെ ലിസ്റ്റിംഗ് പേജില്‍ ഷവോമി അതിന്റെ ഇന്‍ഹൗസ് ‘ഷാവോ എഐ’ സ്മാര്‍ട്ട് അസിസ്റ്റന്റിനെ ചേര്‍ത്തിട്ടുണ്ടെന്നും വെളിപ്പെടുത്തി. അടിസ്ഥാന കാര്യങ്ങള്‍ക്കായി വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിക്കാന്‍ ഇത് കുട്ടികളെ അനുവദിക്കും. ടെക്സ്റ്റ് മെസ്സേജുകള്‍ അയക്കുവാനും, അലാറം സജ്ജീകരിക്കുവാനും എന്നു തുടങ്ങി ചില സവിശേഷതകളും ഇതോടപ്പം വരുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close