സാംസങ്ങിന്റെ സര്‍വാധിപത്യം തകര്‍ത്ത് ഷവോമി ഒന്നാമത്

സാംസങ്ങിന്റെ സര്‍വാധിപത്യം തകര്‍ത്ത് ഷവോമി ഒന്നാമത്

ഗായത്രി
സാംസങ്ങിന്റെ സര്‍വാധിപത്യത്തെ തകര്‍ത്ത് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ ഒന്നാമത്. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്‍ (ഐ.ഡി.സി) പുറത്ത് വിട്ട കണക്കുകളിലാണ് കൊറിയന്‍ ഭീമനെ പിന്തള്ളി ചൈനയുടെ മി ഫോണുകള്‍ ഇന്ത്യ കീഴടക്കിയ വിവരമുള്ളത്.
ഫീച്ചറുകള്‍ കുറയാതെ ഫോണുകള്‍ വില കുറച്ച് വിറ്റാണ് ഷവോമി ഇന്ത്യന്‍ മാര്‍കറ്റ് പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം അവര്‍ അവതരിപ്പിച്ച റെഡ്മി നോട്ട് ഫോര്‍ വിപണിയിലെ മിന്നും താരമാവുകയും ഏറ്റവും കൂടുതല്‍ വില്‍കപ്പെട്ട സ്മാര്‍ട്ട് ഫോണായി മാറുകയും ചെയ്തു. നിലവില്‍ ഇന്ത്യന്‍ വിപണിയുടെ 26.8 ശതമാനം ഷവോമി സ്വന്തമാക്കിയപ്പോള്‍, സാംസങ്ങിന്റെത് 24.2 ശതമാനമായി കുറഞ്ഞു. 6.6 ശതമാനമുള്ള വിവോയാണ് മൂന്നാം സ്ഥാനത്ത്. ലെനോവോ(മോട്ടറോള) 5.6 ശതമാനം, ആണ് നാലാം സ്ഥാനത്ത്. 4.9 ശതമാനം ഉള്ള ഒപ്പോ അഞ്ചാമതും.
2017 അവസാനം വരെയുള്ള കണക്കുകളില്‍ സാംസങ് തന്നെയായിരുന്നു രാജ്യത്തെ ഒന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി. ഷവോമി രണ്ടാം സ്ഥാനത്തായിരുന്നു. നിലവില്‍ െഎ.ഡി.സിക്ക് പുറമെ മറ്റ് രണ്ട് റിസേര്‍ച്ച് ഫേമുകളുടെയും കണക്കുകളില്‍ ഷവോമി തന്നെയാണ് ഒന്നാമതുള്ളത്.
2017ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍കറ്റിന് 14 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 12.4 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍കപ്പെട്ടത്. ആഗോളതലത്തില്‍ ഏറ്റവും വലിയ 20 സ്മാര്‍ട്ട്‌ഫോണ്‍ മാര്‍കറ്റുകളില്‍ അതിവേഗത്തില്‍ വളരുന്ന മാര്‍കറ്റായാണ് ഐ.ഡി.സി ഇന്ത്യയെ വാഴ്ത്തിയത്. ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍കറ്റും ഇന്ത്യയാണ്.
ഫീച്ചര്‍ ഫോണുകളുടെ മാര്‍കറ്റില്‍ ഇന്ത്യ നമ്പര്‍ വണ്‍ ആണ്. 2016 ല്‍ 14 കോടി ഫീച്ചര്‍ ഫോണുകളാണ് രാജ്യത്ത് വിറ്റഴിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close