അളകാ ഖാനം-
മനാമ: അന്താരാഷ്ട്ര ശ്വാസകോശ അര്‍ബുദ ദിനം ബഹ്‌റൈനിലും ആചരിക്കുന്നു. എല്ലാ വര്‍ഷവും ആഗസ്റ്റ് ഒന്നാണ് ശ്വാസകോശ അര്‍ബുദത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി മാറ്റിവെച്ചിരിക്കുന്നത്. രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് അവബോധം നല്‍കുക, മരണ നിരക്ക് കുറക്കുക, രോഗപ്രതിരോധത്തിനുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ശ്വാസകോശ അര്‍ബുദം. സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതല്‍ അര്‍ബുദ മരണത്തിന് കാരണമാകുന്നതും ഈ രോഗം തന്നെയാണ്. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയേക്കാള്‍ മരണനിരക്കില്‍ ശ്വാസകോശ അര്‍ബുദം മുന്നിലാണ്. ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ രോഗസാധ്യത കുറക്കാന്‍ സാധിക്കും.